ADVERTISEMENT

ജിദ്ദ ∙ ഉംറ കർമം നിർവഹിച്ച് നാട്ടിലേക്ക് പോകുന്നതിനിടെ ജിദ്ദ വിമാനതാവളത്തിൽ വച്ച് അസുഖം ബാധിച്ച കണ്ണൂർ സ്വദേശി അന്തരിച്ചു. കണ്ണൂർ കുത്തുപറമ്പ് പാനൂർ ചെണ്ടയാട് സ്വദേശി ഇബ്രാഹിം കുട്ടി (74) ആണ് മരിച്ചത്. നാട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെ വിമാനത്താവളത്തിൽ വച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ ഒബ്ഹൂർ കിങ് അബ്ദുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സഹായങ്ങൾക്കും നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിനുമായി ജിദ്ദ കെഎംസിസി വെൽഫയർ വിങ് രംഗത്തുണ്ട്.

English Summary:

native of Kannur died in Jeddah while returning from Umrah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com