പ്രവാസികൾക്ക് ആശ്വാസമായി ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ മെഡിക്കൽ ക്യാംപ്

Mail This Article
ദോഹ ∙ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററും നസീം ഹെൽത്ത് കെയറും ചേർന്ന് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാംപ് പ്രവാസികൾക്ക് ആശ്വാസമായി. വിദഗ്ധ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ക്യാംപിൽ 750 ലധികം ആളുകൾ ആരോഗ്യപരിശോധനകൾ, ലാബ് ടെസ്റ്റുകൾ, സിപിആർ, ഫസ്റ്റ് എയ്ഡ് പരിശീലന ക്ലാസുകൾ, ഹെൽത്ത് അവയർനസ് ക്ലാസുകൾ തുടങ്ങിയ ക്യാംപിന്റെ ഭാഗമായി സംഘടിപ്പിച്ച സെഷനുകളിൽ പങ്കാളിയായി.
150ൽ അധികം ദാതാക്കൾ ക്യാംപിന്റെ പ്രധാന ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ചു സംഘടിപ്പിച്ച രക്തദാന പരിപാടിയിൽ പങ്കാളികളായി. മെഡിക്കൽ ക്യാംപിന്റെ ഉദ്ഘാടനം ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സുബൈർ വക്ര നിർവഹിച്ചു. മുഖ്യാതിഥിയായി ഇബ്രാഹിം അബ്ദുല്ല എം അൽ ഒബൈദ്ലി പങ്കെടുത്തു.
മെഡിക്കൽ ക്യാംപ് ചെയർമാനും ഇന്ത്യൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കൂടിയായ ഇ.പി. അബ്ദുറഹിമാൻ അധ്യക്ഷനായിരുന്നു. ആശംസകൾ അർപ്പിച്ചു കൊണ്ട് ഷാനവാസ് ബാവ (ഐസിബിഎഫ് പ്രസിഡന്റ്), റിയാസ് ഖാൻ (നസീം ഹെൽത്ത് കെയർ), അഷ്‌റഫ് വെൽകെയർ, ഡോ. മഖ്‌തൂം അസീസ് (ഇന്ത്യൻ ഡോക്ടർസ് ക്ലബ് ), ലുത്ഫി കളമ്പൻ (UNIQ), സുഹൈൽ (ഐഫഖ് ), അഷ്‌റഫ് (ഡയബറ്റിക് അസോസിയേഷൻ ), മുഹമ്മദ് റിസൽ (ഹമദ് ബ്ലഡ് ഡോനെഷൻ), റിഷദ് പി കെ (നസീം ഹെൽത്ത് കെയർ) എന്നിവർ സംസാരിച്ചു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി പി.കെ. ഷമീർ സ്വാഗതവും, പ്രോഗ്രാം കൺവീനർ ഡോ. ഹഷിയത്തുള്ള നന്ദിയും പറഞ്ഞു.