ADVERTISEMENT

ദുബായ് ∙ ഇടപാടുകാരുടെ വ്യക്തിവിവരങ്ങൾ പുതുക്കി നൽകിയില്ലെങ്കിൽ ബാങ്കുകൾ നൽകിയ വിവിധ കാർഡുകൾ റദ്ദാകാൻ സാധ്യത. ഇടപാടുകാരുടെ പൂർണമായ വിവരങ്ങൾ (കെവൈസി) വേണമെന്നതിൽ ബാങ്കുകൾ നിലപാടു കടുപ്പിച്ചു. ഇടപാടുകാരുടെ വ്യക്തി വിവരങ്ങൾ പുതുക്കുകന്നത് ബാങ്ക് ഇടപാടിനുള്ള അടിസ്ഥാന നിബന്ധനയാണ്. ബാങ്കിൽ സമർപ്പിച്ച രേഖകൾ കാലാവധി തീർന്നാൽ പുതുക്കണം. ഒരു മാസം കഴിഞ്ഞിട്ടും വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെട്ട കാർഡുകൾ മരവിപ്പിക്കുകയും ഇതോടെ ബാങ്കിടപാടുകൾ തടസ്സപ്പെടുകയും ചെയ്യും.

കാലാവധിയുള്ള പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി പകർപ്പുകളാണ് ഇടപാടുകൾക്കുള്ള അടിസ്ഥാന രേഖ. ചില ഇടപാടുകൾക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ശമ്പളപത്രവും ബാങ്കുകൾ ആവശ്യപ്പെടും. വിദേശികളുടെ വീസ കാലാവധി ബാങ്കുമായുള്ള ബന്ധം തുടരുന്നതിൽ പ്രധാന രേഖയാണ്. സ്വദേശികളായാലും വിദേശികളായാലും സമർപ്പിക്കുന്ന രേഖകൾ കാലാവധിയുള്ളതാകണം എന്ന് സെൻട്രൽ ബാങ്ക് നിർദേശിച്ചു.

സ്വദേശികൾക്ക് പാസ്പോർട്ടും വിദേശികൾക്ക് വീസ പതിച്ച പാസ്പോർട്ട് പകർപ്പും താമസ വിലാസവും ടെലിഫോൺ നമ്പറും നൽകിയാൽ ഇടപാടുകൾ സാധ്യമായിരുന്നെങ്കിൽ ഇപ്പോൾ സാക്ഷ്യപ്പെടുത്തിയ കെട്ടിട വാടകക്കരാർ വരെ ചില ബാങ്കുകൾ ആവശ്യപ്പെടുന്നുണ്ട്.

ചില ബാങ്കുകൾ ജല - വൈദ്യുതി ബില്ലുകളും ആവശ്യപ്പെടുന്നു. സെൻട്രൽ ബാങ്ക് നൽകിയ മാർഗനിർദേശങ്ങൾ പ്രകാരമാണ് രേഖകൾ ആവശ്യപ്പെടുന്നതെന്നാണ് ബാങ്കുകൾ പറയുന്നത്.

English Summary:

UAE: Bank Cards May be Cancelled if KYC is Not Updated

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com