ADVERTISEMENT

ദുബായ് ∙ 2025 അവസാനത്തോടെ 500-ലേറെ ഇലക്ട്രിക് വാഹന (ഇവി) ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിലെ ഊർജ, പെട്രോളിയം കാര്യ അണ്ടർ സെക്രട്ടറി ഷെരീഫ് അൽ ഒലാമ പറഞ്ഞു. ലോക ഗവൺമെന്റ് ഉച്ചകോടിയുടെ പ്രാരംഭ ദിനത്തിൽ സംസാരിക്കവെ യുഎഇവിയുടെ 50 ശതമാനം ഉടമസ്ഥതയിലുള്ള മന്ത്രാലയം 2024 ൽ രാജ്യത്തുടനീളം 100-ലേറെ ഇവി ചാർജറുകൾ സ്ഥാപിച്ചതായും വർധിച്ചുവരുന്ന ഇവി ഡിമാൻഡ് നിറവേറ്റുന്നതിനായി നെറ്റ്‌വർക്ക് വേഗത്തിൽ വികസിപ്പിക്കുന്നതായും അൽ ഒലാമ പറഞ്ഞു.

ദേശീയ സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന, വ്യാപകമായി ഇവികൾ സ്വീകരിക്കുന്നതിനെ പിന്തുണയ്ക്കുന്ന ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് സ്വകാര്യ മേഖലയുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് ഒരു സംയോജിത സമീപനമാണ് ഈ സംരംഭം പിന്തുടരുന്നത്.

ശുദ്ധമായ ഊർജ വികസനത്തിനായുള്ള പ്രതിബദ്ധതയുടെ ഭാഗമായി 2030 ആകുമ്പോഴേയ്ക്കും പുനരുപയോഗ ഊർജ്ജ ശേഷി 14 ജിഗാ വാട്ടായി ഉയർത്തുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

English Summary:

UAE to install over 500 EV charging stations by year’s end

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com