ADVERTISEMENT

ദുബായ് ∙നയലംഘനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ബിഹൈൻഡ് ദ് സീൻ (ബിടിഎസ്) വിഡിയോയിൽ ഉൾപ്പെട്ട ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടു എന്ന വാർത്ത ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് എയർലൈൻ നിഷേധിച്ചു. ഇക്കാര്യം നേരത്തെ തന്നെ അന്വേഷിച്ചതാണ്. സംഭവത്തിൽ എന്നാൽ ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലെന്നും എമിറേറ്റ്സ് വക്താവ് അറിയിച്ചു.

സംശയാസ്പദമായ ബിടിഎസ് വിഡിയോ 2024 മേയിൽ ഒരു മുൻ എമിറേറ്റ്സ് ഫ്ലൈറ്റ് അറ്റൻഡന്റ് അപ്‌ലോഡ് ചെയ്‌തതാണ്. 'ഒരു യാത്രക്കാരനെന്ന നിലയിൽ നിങ്ങൾ കാണാത്ത കാര്യങ്ങൾ' എന്ന തലക്കെട്ടിലുള്ള ഷാങ്ഹായിലേക്കുള്ള ഒരു യാത്രയുടെ വിഡിയോ, അനധികൃത ഭക്ഷണം തയ്യാറാക്കൽ, നിയന്ത്രിത മേഖല പ്രവേശനം എന്നിവ ഉൾപ്പെടെ നിരവധി നയ ലംഘനങ്ങൾ പ്രദർശിപ്പിച്ചതായി ആരോപിക്കപ്പെടുന്നു. യൂട്യൂബിൽ ഇപ്പോഴും ലഭ്യമായ വിഡിയോയുടെ പ്രചാരത്തിനെതിരെ എമിറേറ്റ്സ് മറ്റെന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന്  വ്യക്തമല്ല. വിഡിയോ 13 ലക്ഷത്തിലേറെ പേർ കണ്ടിരുന്നു.

English Summary:

Dubai Emirates Airline has denied reports that fired crew members involved in a behind the Scenes video that allegedly violated policy.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com