ADVERTISEMENT

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അടുത്ത മാസം കൂടുതൽ വിമാന സർവീസുകളുമായി ഇൻഡിഗോ വിമാനക്കമ്പനി. മാർച്ച് 1 മുതലാണ് സർവീസുകൾ കൂട്ടുന്നത്. നിലവിലുള്ള കോഴിക്കോട് –ജിദ്ദ സെക്ടറിലെ സർവീസുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം റാസൽഖൈമയിലേക്കു പുതിയ സർവീസ് ആരംഭിക്കും. കോഴിക്കോട് –ഫുജൈറ സെക്ടറിലും സർവീസ് പരിഗണനയിലുണ്ട്.

നിലവിൽ കോഴിക്കോട് –ജിദ്ദ സെക്ടറിൽ ആഴ്ചയിൽ 7 സർവീസുകൾ ഉള്ളത് 11 ആകും. ജിദ്ദയിലേക്കുള്ള അധിക വിമാനം ഉച്ചയ്ക്ക് 1.50നു കോഴിക്കോട്ടുനിന്നു പുറപ്പെടും. സൗദി സമയം വൈകിട്ട് 6.30നു ജിദ്ദയിൽനിന്നു കോഴിക്കോട്ടേക്കു പുറപ്പെടും.

റാസൽഖൈമ –കോഴിക്കോട് സെക്ടറിൽ ആഴ്ചയിൽ 5 സർവീസുകൾ ആണ് ആരംഭിക്കുന്നത്. കോഴിക്കോട്ടുനിന്നു പുലർച്ചെ 3.55നു റാസൽഖൈമയിലേക്കു പുറപ്പെടും. റാസൽഖൈമയിൽനിന്നു പ്രാദേശിക സമയം പകൽ 11.20നു കോഴിക്കോട്ടേക്കു പുറപ്പെടും. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസും എയർ അറേബ്യയും കോഴിക്കോട്ടുനിന്നു റാസൽഖൈമയിലേക്കു സർവീസുകൾ ഉണ്ട്. ഇൻഡിഗോ കൂടി എത്തുന്നതോടെ യുഎഇ പ്രവാസികൾക്ക് യാത്രാ സൗകര്യം വർധിക്കും.

English Summary:

IndiGo Airlines will start additional flights from Kozhikode Airport next month

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com