ADVERTISEMENT

റിയാദ് ∙ 2029 ലെ ഏഷ്യൻ വിന്റർ ഗെയിംസിന് സൗദി അറേബ്യ നിയോമിൽ ആതിഥേയത്വം വഹിക്കും. ആതിഥേയരായ സൗദി അറേബ്യ ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒസിഎ) പതാക ഔദ്യോഗികമായി സ്വീകരിച്ചു. ഈ ഭൂഖണ്ഡാന്തര കായിക പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന പശ്ചിമേഷ്യയിലെ ആദ്യത്തെ രാജ്യമായി സൗദി.

ഹാർബിൻ ഇന്റർനാഷനൽ കോൺഫറൻസ് എക്‌സിബിഷൻ ആൻഡ് സ്‌പോർട്‌സ് സെന്ററിൽ നടന്ന ഒൻപതാമത് ഏഷ്യൻ വിന്റർ ഗെയിംസിന്റെ സമാപന ചടങ്ങിൽ ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്ങിന്റെയും 45 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെയും പ്രതിനിധികളുടെയും നിരവധി ആഗോള കായിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ പതാക സൗദി അറേബ്യക്ക് സമ്മാനിച്ചു.

Image Credit: SPA
Image Credit: SPA

കായിക മന്ത്രിയും സൗദി ഒളിംപിക്, പാരാലിംപിക് കമ്മിറ്റി പ്രസിഡന്റും ഗെയിംസിനുള്ള സൗദി പ്രതിനിധി സംഘത്തിന്റെ തലവനുമായ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ രാജകുമാരൻ ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ വൈസ് പ്രസിഡന്റ്  തിമോത്തി ഫോക്കിൽ നിന്ന് ഏഷ്യൻ പതാക ഏറ്റുവാങ്ങുകയായിരുന്നു.

English Summary:

Saudi Arabia to Host 2029 Asian Winter Games in NEOM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com