ADVERTISEMENT

അബുദാബി∙  യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നീ രാജ്യങ്ങളുടെ സാധുവായ വീസ, റെസിഡൻസി പെർമിറ്റ് അല്ലെങ്കിൽ ഗ്രീൻ കാർഡ് കൈവശമുള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് യുഎഇയിലേയ്ക്ക് പ്രവേശനത്തിന് അനുവദിച്ചിരുന്ന ഇളവിൽ ആറ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി.

സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, കാനഡ എന്നീ രാജ്യങ്ങളുടെ സാധുവായ റെസിഡൻസി പെർമിറ്റ് കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്കും ഇനിമുതൽ ഈ  ആനുകൂല്യം ലഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി ഐസിപി) പ്രഖ്യാപിച്ചു.

പാസ്പോർട്ട് ഉടമകൾക്ക് യുഎഇ സന്ദർശിക്കാൻ മുൻകൂട്ടി വീസയുടെ ആവശ്യമില്ല. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ശേഷം ഇമിഗ്രേഷൻ വിഭാഗത്തിൽ പാസ്പോർട്ട് സ്റ്റാംപ് ചെയ്യപ്പെടും. ഇത് 30 ദിവസത്തേയ്ക്ക് സൗജന്യമായി സന്ദർശനാനുമതി നൽകുന്നു.

∙ദുബായിലെ എല്ലാ എൻട്രി പോയിന്റിലും വീസ
ദുബായിൽ എത്തിച്ചേരുമ്പോൾ, ഈ വ്യക്തികൾക്ക് യുഎഇയിലെ എല്ലാ അംഗീകൃത എൻട്രി പോയിൻ്റുകളിലും ഓൺ അറൈവൽ വീസ  ലഭിക്കും. അവരുടെ പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ സാധുത ഉണ്ടായിരിക്കുകയും ഫീസ് അടയ്ക്കുകയും വേണം. യുഎഇയും ഇന്ത്യയും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തിൻ്റെ പ്രതിഫലനമായാണ് ഈ വിപുലീകരണം കാണുന്നത്.

ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും  യാത്ര സുഗമമാക്കാനും യുഎഇയെ കൂടുതൽ മനസിലാക്കാനുമുള്ള അവസരമാണ് ഇത്. കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തിയ നടപടി വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനുമുള്ള  ലക്ഷ്യസ്ഥാനമെന്ന നിലയിൽ യുഎഇയുടെ ആകർഷണം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഈ നീക്കം ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുകയും ഇന്ത്യയിൽ നിന്നുള്ള കഴിവുള്ള പ്രഫഷണലുകളെയും സംരംഭകരെയും ആകർഷിക്കുകയും ആഗോള  സാമ്പത്തിക ഹബ് എന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഉയർത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

English Summary:

Indian passport holders holding valid visas, residency permits or green cards of the US, EU countries and the UK are exempted from entry into the UAE. Now more Indian Passports holders will get On arrival visa in all Uae entry point.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com