അടൂർ എൻജിനീയറിങ് കോളജ് അലമ്നൈ ഖത്തർ ചാപ്റ്ററിന് നവ നേതൃത്വം

Mail This Article
ദോഹ ∙ അടൂർ എൻജിനീയറിങ് കോളജ് അലമ്നൈ ഖത്തർ ചാപ്റ്ററിന്റെ (സിഇഎക്യുഎ) മൂന്നാമത് വാർഷിക പൊതു യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഷെഫ് പിള്ള റസ്റ്ററന്റിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അരുൺ കെ മോഹൻ വാർഷിക റിപ്പോർട്ടും ട്രഷറർ അബുലൈസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പാർവതി രാജ് സ്വാഗതവും റിജോ റോയ് നന്ദിയും പറഞ്ഞു.
2025 വർഷത്തേക്കുള്ള ഭാരവാഹികളെ പൊതു യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ശ്രീനാഥ് പറമ്പത്ത് (പ്രസിഡന്റ്), റിജോ റോയി (ജനറൽ സെക്രട്ടറി ), അഞ്ജന , മഹേഷ് സുരേന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), പാർവതി രാജ് (ആർട്സ് ക്ലബ് സെക്രട്ടറി ), വർഗീസ് ജോയ് (സ്പോർട്സ് സെക്രട്ടറി ), ജെന്നി ജോൺ (മീഡിയ സെക്രട്ടറി ), പ്രശാന്ത് മാത്യു (എൻജിനീയേഴ്സ് ഫോറം കോ–ഓർഡിനേറ്റർ), അരുൺ കെ മോഹൻ ( എക്സ് –ഒഫീഷിയോ) എന്നിവരാണ് പുതിയ ഭാരവാഹികൾ.