മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി ഒരാളെ ആറ് മാസത്തിലേറെ രാജ്യത്തിന് പുറത്ത് തുടരാൻ അനുവദിക്കുന്നതാണ് 10 വർഷം നീണ്ടുനിൽക്കുന്ന പുതുക്കൽ കാലയളവുള്ള യുഎഇ ഗോൾഡൻ വീസ. Image Credit: WAM
Mail This Article
×
ADVERTISEMENT
ദുബായ്∙ ആഡംബര നൗക ഉടമകൾക്ക് ദുബായിൽ ഗോൾഡൻ വീസ. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ആണ് ഇക്കാര്യം അറിയിച്ചത്. ദുബായിൽ ആഡംബര നൗക ഉടമകളിൽ മലയാളികൾ അടക്കം ഒട്ടേറെ ഇന്ത്യക്കാർ ഉള്ളതിനാൽ അവർക്കെല്ലാം വാർത്ത സന്തോഷം നൽകി. നേരത്തെ അബുദാബിയിലെ ആഡംബര നൗക ഉടമകൾക്ക് ഇതുപോലെ ഗോൾഡൻ വീസ അനുവദിച്ചിരുന്നു. ദുബായ് രാജ്യാന്തര ബോട്ട് ഷോ 2025 ന് മുന്നോടിയായിട്ടാണ് പുതിയ പ്രഖ്യാപനം. ഈ മാസം 19 മുതൽ 23 വരെയാണ് ദുബായ് രാജ്യാന്തര ബോട്ട് ഷോ.
മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി ഒരാളെ ആറ് മാസത്തിലേറെ രാജ്യത്തിന് പുറത്ത് തുടരാൻ അനുവദിക്കുന്നതാണ് 10 വർഷം നീണ്ടുനിൽക്കുന്ന പുതുക്കൽ കാലയളവുള്ള യുഎഇ ഗോൾഡൻ വീസ. നിക്ഷേപകർ, കലാകാരന്മാർ, പ്രതിഭകൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കാണ് യുഎഇ ഗോൾഡൻ വീസ നൽകി വരുന്നത്. മലയാളി സിനിമാ താരങ്ങളടക്കം ഒട്ടേറെ പേർക്ക് ഇതിനകം ഗോൾഡൻ വീസ ലഭിച്ചിട്ടുണ്ട്.
English Summary:
Dubai has announced that owners of luxury yachts will now be eligible for the coveted Golden Visa. This decision by the General Directorate of Residency and Foreigners Affairs (GDRFA) is a welcome development, especially for the many Indians, including Malayalees, who own such vessels in Dubai. The announcement comes ahead of the Dubai International Boat Show 2025, and follows a similar move by Abu Dhabi.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.