റമസാനിൽ ഈന്തപ്പഴങ്ങളുടെ ആഗോള വിതരണത്തിന് സൗദി ഭരണാധികാരി അംഗീകാരം നൽകി

Mail This Article
×
റിയാദ് ∙ റമസാനിൽ ഈന്തപ്പഴങ്ങളുടെ ആഗോള വിതരണത്തിന് സൗദി ഭരണാധികാരി സൽമാൻ രാജാവ് അംഗീകാരം നൽകി. 102 രാജ്യങ്ങളിലേക്ക് ഈന്തപ്പഴങ്ങൾ വിതരണം ചെയ്യാനാണ് ഉത്തരവ്. ഇസ്‍ലാമിക് അഫയേഴ്‌സ്, ദഅ്വ, ഗൈഡൻസ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള പരിപാടിയിൽ 700 ടൺ ഈന്തപ്പഴം വിതരണം ചെയ്യും.
ഇസ്‌ലാമിക കാര്യ, ദഅഹ്, ഗൈഡൻസ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽ അൽ ഷെയ്ഖ്, സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് എന്നിവരോട് തന്റെ നന്ദി അറിയിച്ചു.
സൗദി എംബസികൾ, ഇസ്‌ലാമിക കേന്ദ്രങ്ങൾ, ലോകമെമ്പാടുമുള്ള സംഘടനകൾ എന്നിവയിലെ മതപരമായ അറ്റാഷെകളുമായി ഏകോപിപ്പിച്ച് അയയ്ക്കുന്നതിനുള്ള തീയതികളും എല്ലാ ലോജിസ്റ്റിക് തയാറെടുപ്പുകളും മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്.
English Summary:
King Salman approves distribution of 700 tons of dates in 102 countries during Ramadan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.