സൗദി മൾട്ടിപ്പിൾ വിസിറ്റ് വീസക്ക് അപേക്ഷിക്കാനുള്ള സംവിധാനം പുനസ്ഥാപിച്ചു

Mail This Article
×
ജിദ്ദ ∙ ഏതാനും ദിവസങ്ങളായി നിർത്തി വച്ചിരുന്ന സൗദി മൾട്ടിപ്പിൾ വിസിറ്റ് വീസക്ക് അപേക്ഷിക്കാനുള്ള സംവിധാനം പുനസ്ഥാപിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വീസ പ്ലാറ്റ്ഫോമിൽ മൾട്ടിപ്പിൾ വിസിറ്റ് വീസക്ക് അപേക്ഷിക്കാനുള്ള സൗകര്യം വീണ്ടും സജ്ജമായത്.
ഫാമിലി, ബിസിനസ്, വ്യക്തിഗത ഇനങ്ങളിലെ സന്ദർശക വീസകൾക്ക് ഇപ്പോൾ മൾട്ടിപ്പിൾ എൻട്രി ലഭിക്കുന്നുണ്ട്. മൂന്നു മാസം വരെ സൗദിയിൽ താമസിച്ച് ഒരു വർഷം വരെ പുതുക്കാവുന്നതാണ് മൾട്ടിപിൾ സന്ദർശക വീസ.
English Summary:
The system for applying for Saudi multiple visit visas has been restored.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.