ADVERTISEMENT

കുവൈത്ത്‌സിറ്റി∙ കുവൈത്തിന്റെ ദേശീയ, വിമോചന ദിനാചരണത്തിന് ആശംസ നേർന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ആദര്‍ശ്  സ്വൈക. ഇന്ത്യ-കുവൈത്ത് പങ്കാളിത്തം കെട്ടിപ്പടുക്കുകയും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്ന അമീര്‍ ഷെയ്ഖ് മെഷാല്‍  അൽ അഹമ്മദ് അല്‍ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ്  അൽ ഖാലിദ് അൽ മുബാറക്  അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് എന്നിവര്‍ക്ക് സ്ഥാനപതി നന്ദി അറിയിച്ചു. സര്‍ക്കാരിനും രാജ്യത്തെ ജനങ്ങൾക്കും  ആശംസകളും നേർന്നു. 

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര, വ്യാപാര ബന്ധമാണ് ഇന്ത്യയും കുവൈത്തും തമ്മിൽ. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദർശനം സൗഹൃദത്തിനും സഹകരണത്തിനും ആക്കം കൂട്ടി. കുവൈത്തിന്റെ പരമോന്നത ദേശീയ പുരസ്‌കാരമായ 'ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍കബീര്‍' ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയത് ഇന്ത്യയുമായുള്ള ബന്ധത്തിന് കുവൈത്ത് നേതൃത്വം നല്‍കുന്ന പ്രാധാന്യത്തിന്റെ പ്രതീകമാണ്.  കുവൈത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍ വരും കാലങ്ങളില്‍ കൂടുതല്‍ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും സ്ഥാനപതി ആശംസിച്ചു. ഒപ്പം വിശുദ്ധ റമസാൻ ആശംസകളും നേർന്നു. 

ഈ മാസം 25ന് ദേശീയ ദിനവും 26ന് വിമോചന ദിനവുമാണ് ആഘോഷിക്കുന്നത്. 2 ദിവസം രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

English Summary:

Indian Amabssador in Kuwait Dr.Adarsh Swaika congratulates Kuwait for the National and Liberation Day. Ambassador extend his warm wishes to the Kuwait leadership. Kuwait Celebrates National and Liberation Day on February 25th & 26th.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com