ADVERTISEMENT

ദോഹ ∙ ഇന്ത്യൻ എംബസി സ്പെഷൽ കോൺസുലർ ക്യാംപ് ഫെബ്രുവരി 28ന് ഇൻഡസ്ട്രൽ ഏരിയ ഏഷ്യൻ ടൗണിൽ നടക്കുമെന്ന്  എംബസി അധികൃതർ അറിയിച്ചു. ഐ സിബിഎഫുമായി  സഹകരിച്ചു നടത്തുന്ന സ്പെഷൽ കോൺസുലർ ക്യാംപ് രാവിലെ 9 മുതൽ 11 വരെ ഏഷ്യൻ ടൗണിലെ  ഇമാറ ഹെൽത് കെയറിലായാണ് നടക്കുക.

പാസ്‌പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പി.സി.സി (പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്), മറ്റ് എംബസി എന്നീ സേവനങ്ങളാണ് ക്യാംപിൽ  ലഭിക്കുക. ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് രാവിലെ 8 മണി മുതൽ ക്യാംപിൽ  സൗകര്യം ഉണ്ടായിരിക്കും.

ഐസിബിഎഫ് ഇൻഷുറൻസിൽ ചേരുന്നതിനുള്ള സൗകര്യവും  ക്യാംപിൽ  ഉണ്ടായിരിക്കുമെന്ന് ഐസിബിഎഫ്  ഭാരവാഹികൾ അറിയിച്ചു. സ്പെഷൽ കോൺസുലർ ക്യാംപ് ക്യാഷ് പെയ്മെന്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ.  കാർഡ് പെയ്മെന്റ് ഉണ്ടായിരിക്കുകയില്ല. കൂടുതൽ വിവരങ്ങൾക്ക്  70462114 , 66100744 എന്നീ നമ്പറുകളിൽ ബന്ധപെടാം .

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
English Summary:

Indian Embassy Special Consular Camp on February 28 at Asian Town Imara Health Care.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com