ഒമാന്‍ ഈ വര്‍ഷം അഞ്ച് റോക്കറ്റുകള്‍ വിക്ഷേപിക്കും

Mail This Article
മസ്‌കത്ത് ∙ ഈ വര്‍ഷം അഞ്ച് റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ ഒമാന്‍. ആദ്യ റോക്കറ്റ് 'യൂനിറ്റ് ഒന്ന്' ഏപ്രില്‍ അവസാനത്തോടെ കുതിച്ചുയരും. ജൂണില്‍ ദുകം2, ഒക്ടോബറില്‍ ദുകം3, നവംബറില്‍ അംബിഷന്‍3, ഡിസംബറില്‍ ദുകം 4 എന്നിവയും വിക്ഷേിപിക്കുമെന്നും ഇത്ത്‌ലാഖ് സ്‌പേസ്‌പോര്‍ട്ട് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഒമാന്റെ ആദ്യത്തെ പരീക്ഷണ വിക്ഷേപണം. സമുദ്രനിരപ്പില്‍നിന്ന് 140 കിലോമീറ്റര്‍ ഉയരത്തിലായിരുന്നു റോക്കറ്റ് പറന്നുയര്‍ന്നത്. ഉപഭ്രമണപഥത്തിലെയും പരീക്ഷണാത്മക റോക്കറ്റ് വിക്ഷേപണങ്ങളെയും ഉള്‍ക്കൊള്ളുന്ന തരത്തിലാണ് സ്‌പേസ്‌പോര്‍ട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഇത്തലാഖ് കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ച ഫാന്‍ സോണ്‍ ഈ വേനല്‍ക്കാലത്ത് തുറക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും. ഇത്ത്‌ലാക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഉടന്‍ ആരംഭിക്കുന്ന പോര്‍ട്ടല്‍ വഴി ടിക്കറ്റുകള്‍ക്കായി റജിസ്റ്റര്‍ ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.