ADVERTISEMENT

ദുബായ് ∙ റമസാൻ മാസത്തെ വരവേൽക്കാൻ അദ്ഭുതക്കാഴ്ചകൾ ഒരുക്കിയിരിക്കുകയാണ് ഗ്ലോബൽ വില്ലേജ്. പ്രവേശനകവാടങ്ങളിൽ സന്ദർശകർക്ക് ആശംസകൾ നേർന്ന് റമസാൻ ബോർഡുകൾ ഉയർന്നു. പ്രവർത്തനസമയത്തിലും മാറ്റം വന്നിട്ടുണ്ട്. റമസാനിൽ ഞായർ മുതൽ ബുധൻ വരെ വൈകിട്ട് 5 മുതൽ രാത്രി ഒന്നുവരെയും വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ രാത്രി 2 വരെയുമായിരിക്കും ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക.

ഗ്ലോബൽ വില്ലേജിലെ പ്രധാനവേദിയിൽ, നോമ്പുതുറ പ്രഖ്യാപിച്ച് എല്ലാ ദിവസവും പീരങ്കിയിൽ വെടി പൊട്ടിക്കും. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുകൂടാൻ പ്രത്യേക ഇരിപ്പിടങ്ങളുള്ള മുൽതാഖാ ഗ്ലോബൽ വില്ലേജും തുടങ്ങിയിട്ടുണ്ട്. ഒരുമിച്ചിരുന്ന് ഭക്ഷണം പങ്കിടാനും വിശേഷങ്ങൾ പറയാനുമായി മജ്‌ലിസ് രീതിയിലുള്ള ഇരിപ്പിടങ്ങളാണ് മുൽതാഖായിൽ ഒരുക്കിയിട്ടുള്ളത്. പ്രധാനവേദിക്കും ഡ്രാഗൺ ലേക്കിനും ഇടയിലാണിത്.

കൂടാതെ, പ്രധാനവേദിയിൽ എല്ലാ ദിവസവും ‘അറബെസ്ക്യു ഓർക്കസ്ട്ര’യുടെ സംഗീതപരിപാടി അരങ്ങേറും. കുട്ടികളുടെ തിയറ്ററിൽ പാവകളുടെ ഷോ  ഒരുക്കിയിട്ടുണ്ട്. 250ലേറെ റസ്റ്ററന്റുകളിലായി അതിവിശിഷ്ടമായ നോമ്പുതുറ വിഭവങ്ങളും ലഭിക്കും. നോമ്പുതുറക്കാനും സുഹൂറിനുമുള്ള വിഭവങ്ങളും ഇടസമയങ്ങളിലെ ചെറുകടികളുമെല്ലാം ഒരുക്കുന്നുണ്ട്.

വില്ലേജിൽ നടക്കാം, സമ്മാനം നേടാം
റമസാനിൽ ആരോഗ്യസംരക്ഷണ സന്ദേശം നൽകുന്നതിന്റെ ഭാഗമായി നടപ്പ് ചാലഞ്ചും അവതരിപ്പിച്ചിട്ടുണ്ട്. ഗ്ലോബൽ വില്ലേജിന്റെ മൊബൈൽ ആപ്പിലൂടെയാണ് ചാലഞ്ചിൽ പങ്കെടുക്കാനാകുക. ഗ്ലോബൽ വില്ലേജിന്റെ പ്രവേശനകവാടം കടക്കുന്നതു മുതൽ സന്ദർശകരുടെ ചുവടുകളുടെ എണ്ണം ആപ്പിൽ രേഖപ്പെടുത്തും. ഒറ്റ സന്ദർശനത്തിൽ 10,000 ചുവടുകൾ പിന്നിടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. 

English Summary:

Global Village Unveils Ramadan Celebrations with Stunning Visuals and Attractions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com