ADVERTISEMENT

മനാമ ∙ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.  അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിൽ എംബസി ഹാളിൽ ചേർന്ന ഓപ്പൺ ഹൗസിൽ കോൺസുലർ സംഘവും അഭിഭാഷകരുടെ പാനലും പങ്കെടുത്തു. ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി നടത്തിയ ഓപ്പൺ ഹൗസിൽ 25 ലധികം ഇന്ത്യക്കാർ എത്തിയിരുന്നു. 

റമസാൻ ആശംസകൾ നേർന്നാണ് അംബാസഡർ ഓപ്പൺ ഹൗസിന് തുടക്കം കുറിച്ചത്. ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകൾ, ലുലു, ദാന മാൾ എന്നിവയുടെ സഹകരണത്തോടെ  ഫെബ്രുവരി 21 ന് എംബസി സംഘടിപ്പിച്ച ‘ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവലിന്റെ’ രണ്ടാം പതിപ്പിൽ ഇന്ത്യൻ സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു.  ഫെബ്രുവരി 22 ന് എപ്പിക്സ് സിനിമാസിൽ എംബസി സംഘടിപ്പിച്ച ‘ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ’ പങ്കെടുത്തതിനും അദ്ദേഹം നന്ദി അറിയിച്ചു.

കഴിഞ്ഞ ഓപ്പൺ ഹൗസിൽ ഉന്നയിച്ച കേസുകളിൽ ഭൂരിഭാഗവും പരിഹരിച്ചതായി എംബസി അറിയിച്ചു. ഇന്ത്യാ ഗവൺമെന്റിന്റെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐസിഡബ്ല്യുഎഫ്)  ഉപയോഗിച്ച് പ്രയാസം അനുഭവിക്കുന്ന വീട്ടുജോലിക്കാർക്ക് താമസവും ഭക്ഷണവും ഉൾപ്പടെയുള്ള സംരക്ഷണമൊരുക്കുകയും വിഷമ ഘട്ടത്തിലുള്ളവർക്ക് എമർജൻസി സർട്ടിഫിക്കറ്റുകളും വിമാന ടിക്കറ്റുകളും നൽകി വരുന്നുണ്ടെന്നും എംബസി അറിയിച്ചു. ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഐസിഡബ്ല്യുഎഫിൽ നിന്നുള്ള നിയമ സഹായവും പരീക്ഷണാടിസ്ഥാനത്തിൽ നൽകിയിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തിന്റെ പരാതികളിൽ ചിലത് ഓപ്പൺ ഹൗസിൽ തന്നെ പരിഹരിക്കപ്പെട്ടു. മറ്റുള്ള പരാതികൾക്ക് വൈകാതെ പരിഹാരമുണ്ടാക്കുമെന്നും അംബാസഡർ അറിയിച്ചു.

English Summary:

Indian Embassy conducted open house. 28 Indian nationals participated.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com