യുഎഇ ഭരണാധികാരികൾ റമസാൻ ആശംസകൾ നേർന്നു

Mail This Article
ദുബായ് ∙ വ്രതമാസത്തിന്റെ പ്രഖ്യാപനത്തിന് ശേഷം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ,വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ എല്ലാവർക്കും അനുഗൃഹീതമായ റമസാൻ ആശംസിച്ചു. യുഎഇയിൽ ചന്ദ്രക്കല കണ്ടതിനാൽ ഇന്നാണ് റമസാൻ ആരംഭം.
ദൈവം നമ്മിൽ കരുണ കാണിക്കാനും എല്ലാവർക്കും സമാധാനവും ഐക്യവും നൽകാനും പ്രാർഥിക്കുന്നു എന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഉദാരമായ ഒരു മാസം, ഉദാരമതികൾ, അനുഗൃഹീതമായ ദിനങ്ങൾ. വിശുദ്ധ റമസാൻ മാസത്തിന്റെ ആഗമനത്തിൽ എമിറേറ്റുകളിലെയും അറബ്, ഇസ്‍ലാമിക രാഷ്ട്രങ്ങളിലെയും ജനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. പ്രാർഥനകളും എല്ലാ നല്ല പ്രവൃത്തികളും സ്വീകരിക്കാൻ ഞങ്ങൾ ദൈവത്തോട് അപേക്ഷിക്കുന്നു. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ അഫയേഴ്സ് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും റമസാൻ ആശംസകൾ നേർന്നു.