'ഊദ് വേൾഡ്' ഇനി സുൽത്താനേറ്റിലും

Mail This Article
മസ്‌കത്ത് ∙ സുഗന്ധ ലോകത്ത് വ്യത്യസ്ത കൊണ്ട് ചുരുങ്ങിയ കാലത്തിലൂടെ ഉപഭോക്താക്കളുടെ മനസ്സിൽ ഇടം നേടിയ ഊദ് വേൾഡ് ഇനി സുൽത്താനേറ്റിലും. റൂവി ഹൈസ്ട്രീറ്റ് ലുലു സൂഖിന് സമീപമുള്ള ഊദ് വേൾഡ് ഔട്ട്‌ലെറ്റ് ഹാജറ കള്ളിയത്ത് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ മാനേജിങ് ഡയറക്ടർ സംജീർ യൂസഫ് അലി, മാനേജിങ് ഡയറക്ടർ നിസ്തർ യൂസഫ് അലി, ഡയറക്ടർമാരായ മൊയ്ദീൻ വി, ഇല്യാസ് എം എ തുടങ്ങിയയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഉപഭോക്താവിന് ഇഷ്ടപ്പെട്ട സുഗന്ധം (ഇൻസ്‌പെയേർഡ് സ്‌മെൽ) നിർമിച്ചു കൊടുക്കും എന്നതാണ് ഊദ് വേൾഡിന്റെ പ്രധാന സവിശേഷത. സുഗന്ധം ഏറെ നേരം നിലനിൽക്കുന്ന രീതിയിൽ, ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട ബ്രാൻഡിലുള്ള പെർഫ്യൂമകൾ മിക്‌സ് ചെയ്ത് നൽകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പെർഫ്യൂം ബ്രാൻഡുകൾ ഇങ്ങനെ ലഭ്യമാണ്. പെർഫ്യൂം, അത്തർ, ബുഖൂർ ആക്‌സസറീസ് അടക്കമുള്ള ഊദ് വേൾഡിൽ ലഭ്യമാണ്. ഒമാനിലെ ചില്ലറ സുഗന്ധ വ്യാപാരികൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ഹോൾസെയിൽ ആയി സാധനങ്ങൾ ലഭ്യമാകും.

00968 93390248 എന്ന വാട്ട്‌സാപ്പ് നമ്പറിൽ സന്ദേശം അയച്ചാൽ രാജ്യത്തെ എല്ലാ ഭാഗത്തും ഡെലിവറി സൗകര്യം ഊദ് വേൾഡ് ഒരുക്കിയിട്ടുണ്ട്. www.Oudworld.om എന്ന വെബ്‌സൈറ്റ് വഴിയും ബുക്ക് ചെയ്യാം. ഒമാന്റെ എല്ലാ നഗരങ്ങളിലും ഊദ് വേൾഡിന്റെ പുതിയ ബ്രാഞ്ചുകൾ ഉടനെ ആരംഭിക്കും. മേഖലയിലെ തന്നെ ഏറ്റവും വലിയ പെർഫ്യൂംസ് ഫാക്ടറി സൗദി അറേബ്യയിലെ റിയാദിൽ ഉടൻ ആരംഭിക്കുമെന്നും ഊദ് വേൾഡ് മാനേജ്‌മെന്റ് അറിയിച്ചു.