ADVERTISEMENT

ജിദ്ദ ∙ സൗദി അറേബ്യയുടെ തൊഴിൽ മേഖലയിൽ കഴിഞ്ഞ വർഷം മൂന്നാ പാദത്തിൽ 36.2 ശതമാനവും സ്വദേശി വനിതകൾ.  വനിതാ ദിനത്തോടനുബന്ധിച്ച് സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട റിപ്പോർട്ടിലാണ് കണക്കുകൾ. തൊഴിൽ ശക്തിയിലും നേതൃത്വ സ്ഥാനങ്ങളിലും സംരംഭകത്വത്തിലും സൗദി വനിതകളുടെ വർധിച്ചുവരുന്ന പങ്ക് എടുത്തുകാണിക്കുന്നതാണ് പുതിയ ഡേറ്റ.

റിപ്പോർട്ട് അനുസരിച്ച് സൗദി വനിതകളുടെ തൊഴിൽ-ജനസംഖ്യ അനുപാതം 31.3% ആയി ഉയർന്നു. രാജ്യത്ത് 9.8 ദശലക്ഷം പേരും സ്ത്രീകളാണ്. ഇത് തൊഴിലാളികളെ ഉൾപ്പെടുത്തുന്നതിലെ സ്ഥിരമായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നതാണ്. കൂടുതൽ സൗദി വനിതകൾ നേതൃത്വത്തിലേക്കും ബിസിനസ്സ്  രംഗത്തേക്കും ചുവടുവെക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2024ൽ 78,356 സൗദി വനിതകൾ സീനിയർ മാനേജ്‌മെൻ്റ് പദവികൾ വഹിച്ചപ്പോൾ 2023ൽ 551,318 പേർ ബിസിനസ്സ് റജിസ്റ്റർ ചെയ്തു. 2023-ൽ 449,725 സൗദി സ്ത്രീകൾ ഫ്രീലാൻസ് വർക്ക് പെർമിറ്റ് നേടിയതോടെ ഫ്രീലാൻസിങ്ങ് രംഗത്തെ സ്വദേശി വനിതകളുടെ എണ്ണവും വർധിക്കുകയാണ്. അതേസമയം ടൂറിസം വ്യവസായ മേഖലയിലും സ്ത്രീകളുടെ തൊഴിലവസരത്തിൽ വർധനവ് രേഖപ്പെടുത്തി. 2024 ൽ 111,259 സൗദി സ്ത്രീകൾ ടൂറിസവുമായി ബന്ധപ്പെട്ട ജോലികളിൽ ജോലി ചെയ്തു.

English Summary:

International Women’s Day, Saudi Arabia’s General Authority for Statistics released data highlighting the increasing role of Saudi women in the workforce, leadership positions, and entrepreneurship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com