കുടുംബാംഗങ്ങളാരും എത്തിയില്ല; യുഎഇയിൽ വധശിക്ഷയ്ക്കു വിധേയനായ മലയാളിയുടെ കബറടക്കം നടത്തി

Mail This Article
×
അബുദാബി ∙ അൽഐനിലെ കൊലപാതകക്കേസിൽ വധശിക്ഷയ്ക്കു വിധേയനായ കാസർകോട് ചീമേനി പൊതാവൂർ സ്വദേശി പി.വി.മുരളീധരൻ എന്ന യാസീനെ (43) അബുദാബിയിൽ കബറടക്കി. തടവുകാലത്തിനിടെ ഇസ്‌ലാം മതത്തിലേക്കു മാറിയ മുരളീധരൻ, യാസീൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു.
അതിനാൽ, ഇസ്‌ലാം മതാചാരപ്രകാരണമാണ് കബറടക്കം നടത്തിയത്. എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും അന്ത്യകർമങ്ങൾക്കു സാക്ഷികളായി.
കുടുംബാംഗങ്ങളാരും സംസ്കാരച്ചടങ്ങിന് എത്തിയില്ല. അൽഐനിൽ മോഷണശ്രമത്തിനിടെ, തിരൂർ സ്വദേശിയായ മൊയ്തീനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്കു വധശിക്ഷ ലഭിച്ചത്.
English Summary:
Yaseen alias P.V. Muraleedharan, a native of Kasaragod's Cheemeni Potavoor, who was sentenced to death in the Al Ain murder case was buried in Abu Dhabi.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.