ADVERTISEMENT

അബുദാബി∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തമിഴ്നാട് സ്വദേശിക്ക് ഏറ്റവും പുതിയ റേഞ്ച് റോവർ വെലർ കാർ സമ്മാനം ലഭിച്ചു. ഷാർജയിൽ താമസിക്കുന്ന സിവിൽ എൻജിനീയർ ബാബു ലിംഗം പോൾ തുരൈ (39) ആണ് വിജയി. ഒരു കോടിയിലേറെ രൂപ (അഞ്ച് ലക്ഷത്തോളം ദിർഹം) ആണ് ഈ കാറിന്റെ വിപണി വില.

ഷാർജയിൽ താമസിക്കുന്ന ഇദ്ദേഹം നേരത്തെ സഹപ്രവർത്തകരോടൊപ്പം ചേർന്നാണ് ടിക്കറ്റെടുത്തിരുന്നത്. എന്നാൽ, അടുത്തിടെ ഭാഗ്യപരീക്ഷണം ഒറ്റയ്ക്കാക്കുകയായിരുന്നു. കാർ വിറ്റ് സാമ്പത്തിക ബാധ്യതകൾ തീർക്കുകയും മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ചെലവഴിക്കുകയും ചെയ്യുമെന്ന് ബാബുലിംഗം പറഞ്ഞു. സമ്മാനവിവരം അറിഞ്ഞപ്പോൾ സന്തോഷം അടക്കാനായില്ല. തൻ്റെയും കുടുംബത്തിന്റെയും ഏറ്റവും നല്ല നിമിഷങ്ങളാണിത്. ജീവിതത്തിൽ വലിയ ആശ്വാസവും പ്രതീക്ഷയും നൽകുന്ന വിജയമാണിതെന്നും ബാബുലിംഗം പറഞ്ഞു.

English Summary:

Tamil Nadu Native Wins Range Rover in Abu Dhabi Big Ticket Draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com