കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം

Mail This Article
×
അബുദാബി ∙ കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം നടത്തി. വേൾഡ് കെഎംസിസി വൈസ് പ്രസിഡന്റ് യു.അബ്‌ദുല്ല ഫാറൂഖി റമസാൻ സന്ദേശം നൽകി. ഇന്ത്യൻ എംബസി പ്രതിനിധി പ്രേംചന്ദ്, എഴുത്തുകാരൻ ടി.ഡി രാമകൃഷ്ണൻ, കെ.എസ്.സി പ്രസിഡന്റ് എ.കെ.ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, കമ്യൂണിറ്റി പൊലീസ് മേധാവി ആയിഷ അൽ ഷെഹി എന്നിവർ പ്രസംഗിച്ചു.
വിവിധ സംഘടനാ ഭാരവാഹികൾ, വ്യവസായ പ്രമുഖർ, മാധ്യമ പ്രവർത്തകർ തുടങ്ങി നൂറുകണക്കിന് ആളുകൾ സമൂഹ നോമ്പുതുറയിൽ പങ്കെടുത്തു. സെന്റര് മുൻ മാനേജിങ് കമ്മിറ്റി അംഗം അബ്ദുൽലത്തീഫ് പള്ളിക്കലിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
English Summary:
Kerala Social Center held an Iftar gathering.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.