ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 25 പേർ അറസ്റ്റിൽ

Mail This Article
×
മസ്കത്ത്∙ ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച 25 ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ് നടത്തിയ ഓപറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്. നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ സംഘത്തെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
നിയമനടപടികൾ നടന്നുവരികയാണെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസം ദോഫാർ ഗവർണറേറ്റിൽ കടൽ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച 16 വിദേശികളെ കോസ്റ്റ് ഗാർഡ് പൊലീസ് പിടികൂടിയിരുന്നു. ഏഷ്യൻ, ആഫ്രിക്കൻ രാജ്യക്കാരാണ് പിടിയിലായത്.
English Summary:
The Royal Oman Police have arrested 25 Asian nationals for attempting to enter Oman illegally in the Musandam Governorate.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.