ADVERTISEMENT

ബുറൈദ ∙ സൗദി നഗരമായ അല്‍മനാര്‍ ഡിസ്ട്രിക്ടില്‍ ലോണ്‍ട്രി (അലക്കു കട) യിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. അലക്കുകടയിലെ സ്റ്റീം ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു.

പരുക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യപരിചരണങ്ങള്‍ നല്‍കി. പ്രത്യേക സംഘങ്ങള്‍ സ്ഥലം സുരക്ഷിതമാക്കിയതായും പ്രദേശവാസികളുടെയും വഴിയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

English Summary:

Explosion at laundry in Buraydah, Saudi Arabia

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com