പ്രവാസി മലയാളി നാട്ടില്‍ അന്തരിച്ചു; വിട പറഞ്ഞത് തൃശൂര്‍ സ്വദേശി

Mail This Article
ദോഹ ∙ അരനൂറ്റാണ്ടു കാലത്തോളം ഖത്തറില്‍ പ്രവാസിയായിരുന്ന ഹാജി കെ വി അബ്ദുല്ലക്കുട്ടി നാട്ടില്‍ അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു മരണം. കെ എം സി സി നേതാവായിരുന്ന അദ്ദേഹം സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യമായിരുന്നു. നിരവധി പേരെ സഹായിച്ചിരുന്ന അദ്ദേഹം ആശുപത്രികള്‍ സന്ദര്‍ശിക്കുകയും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു.
സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഇന്ത്യ (സിജി)യുടെ ഖത്തര്‍ ചാപ്റ്റര്‍ രൂപീകരണത്തില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചിരുന്നു. അറബിക്, ഇംഗ്ലിഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം തൃശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിയാണ്.
ഭാര്യ: സഫിയാബി. മക്കള്‍: റുക്‌നുദ്ദീന്‍, റഹ്മുദ്ദീന്‍, റൈഹാന, റുക്‌സാന. പിതാവ്: മൊയ്തീന്‍കുഞ്ഞ് മുസല്യാര്‍. മാതാവ്: ഖദീജ. ഹാജി കെ വി അബ്ദുല്ലക്കുട്ടിയുടെ മരണത്തിൽ ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി, സിജി ഖത്തർ തുടങ്ങിയ സംഘടനകൾ അനുശോചിച്ചു. അനുശോചന യോഗം ഇന്ന് രാത്രി 9 മണിക്ക് എംഇഎസ് ഇന്ത്യൻ സ്കൂൾ ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.