ADVERTISEMENT

ഷാർജ ഇന്ത്യൻ അസോസിയേഷൻ 
ഷാർജ ∙ എണ്ണായിരത്തോളം ആളുകളെ പങ്കെടുപ്പിച്ചു ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇഫ്താർ സംഗമം. ഷാർജ രാജകുടുംബത്തിനെ പ്രതിനിധീകരിച്ച് ഷെയ്ഖ് മാജിദ് ബിൻ സക്കർ ബിൻ ഹമദ് അൽ ഖാസിമിയും, ഇന്ത്യൻ നയതന്ത്ര കാര്യാലയത്തെ പ്രതിനിധീകരിച്ച് ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ ഡപ്യൂട്ടി കോൺസൽ ജനറൽ യതീൻ പട്ടീലും വിശിഷ്ടാതിഥികളായി പങ്കെടുത്തു. 

ജാസിം മുഹമ്മദ് നീമർ, മുൻ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിം, ഷാർജ മുനിസിപ്പാലിറ്റി ആസൂത്രണ വിഭാഗം ഉദ്യോഗസ്ഥൻ അഹമ്മദ്, പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ, ബദ്‌രിയ അൽ തമീമി ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ  എത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ എന്നിവർ പ്രസംഗിച്ചു.

ഇൻകാസ് യുഎഇ 
ലഹരിക്കെതിരെ രംഗത്തിറങ്ങണം: ചെന്നിത്തല
ഷാർജ ∙ കേരളത്തിലെ ലഹരി വിപത്തിനെതിരെ പ്രവാസികളും കുടുംബങ്ങളും കൂടി രംഗത്ത് ഇറങ്ങണമെന്ന് രമേശ് ചെന്നിത്തല എംഎൽഎ. ലഹരിക്കെതിരെ ഭരണകൂടം ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കേരളം കൊളംബിയയിലെ തെരുവുകൾ പോലെയാകുമെന്നും അദ്ദേഹം പറഞ്ഞു. ഇൻകാസ് യുഎഇ കമ്മിറ്റി ഒരുക്കിയ ഇഫ്താർ ടെന്റിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു രമേശ് ചെന്നിത്തല. സർക്കാരുകൾ നടപടിയെടുക്കാൻ വിമുഖത കാട്ടിയ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിനു ശക്തമായി രംഗത്ത് ഇറങ്ങേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. 

iftar-gatherings-held-across-uae-2
ഇൻകാസ് യുഎഇ കമ്മിറ്റിയുടെ ഇഫ്താർ ടെന്റിൽ രമേശ് ചെന്നിത്തല എംഎൽഎ പ്രസംഗിക്കുന്നു.

ഒരാൾ ലഹരിക്ക് അടിമയായാൽ നശിക്കുന്നത് അവരുടെ ജീവിതം മാത്രമല്ല, ഒരു തലമുറ മുഴുവനുമാണ്. ലഹരി മോചന പ്രവർത്തനങ്ങൾക്കായി ഈ പുണ്യമാസത്തെ ഉപയോഗപ്പെടുത്തണമെന്നും ചെന്നിത്തല ആഹ്വാനം ചെയ്തു. 

ഇൻകാസ് യുഎഇ പ്രസിഡന്റ് സുനിൽ അസീസ് അധ്യക്ഷനായിരുന്നു. വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ വി.ടി സലിം,  എസ്എം ജാബിർ, ബിജു അബ്രഹാം, അബ്ദുൽ മനാഫ്, കെ ബാലകൃഷ്ണൻ, നാരായണൻ നായർ, കെ സി അബുബക്കർ, സഞ്ജു പിള്ള, സി.എ ബിജു, ബി.എ നാസർ, ഷിജി അന്ന ജോസഫ്, അശോക് കുമാർ, ഷാജി ഷംസുദ്ദീൻ, രാജി എസ് നായർ, സിന്ധു മോഹൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Iftar Gatherings Held Across UAE

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com