കഴിവുകൾ പ്രയോജനപ്പെടുത്തിയാൽ നേട്ടങ്ങൾ സ്വന്തമാക്കാം: കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി

Mail This Article
അബുദാബി ∙ ദൈവം ഓരോ വ്യക്തിയിലും പല കഴിവുകളും നിക്ഷേപിച്ചിട്ടുണ്ട്. സ്വന്തം ശ്രമങ്ങളിലൂടെ ഈ കഴിവുകൾ കണ്ടെത്തി പ്രയോജനപ്പെടുത്താൻ തയാറായാൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരാൻ സാധിക്കുമെന്ന് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പറഞ്ഞു. യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ റമസാൻ അതിഥിയായെത്തിയ അദ്ദേഹം അബുദാബിയിലെ ഉമൈർ ബിൻ യൂസഫ് പള്ളിയിൽ പ്രഭാഷണം നടത്തുകയായിരുന്നു.
ഒരേ ഭൂമിയിൽനിന്ന് വിവിധതരം വിഭവങ്ങൾ കൃഷി ചെയ്‌തെടുക്കുന്നതുപോലെ അധ്വാനിക്കാൻ തയാറായാൽ അനുഗ്രഹങ്ങൾ തേടിയെത്തും. വിലപ്പെട്ട സമയം വെറുതെ കളയാതെ പഠിക്കാനും സ്വയം മെച്ചപ്പെടുത്താനും തയ്യാറായാൽ ഉയരങ്ങൾ കീഴടക്കാം. പുതിയ തലമുറയെയും ഈ രീതിയിൽ പരിശീലിപ്പിക്കണം.
തിരിച്ചെടുക്കാൻ സാധിക്കാത്ത നിധിയാണ് സമയം. ഓരോരുത്തരും അവരുടെ കഴിവുകൾക്കനുസരിച്ച് പ്രയത്നിച്ചാൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. പ്രയത്നം തുടരുക, വിജയം സ്രഷ്ടാവ് നൽകുമെന്നും കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പറഞ്ഞു.