ADVERTISEMENT

ദുബായ്∙ എമിറേറ്റിലെ ആഡംബര വാഹന ഉപയോഗത്തിൽ  2024-ൽ മികച്ച മുന്നേറ്റം. 2023-ലെ 30,219,821 യാത്രകളെ അപേക്ഷിച്ച്, 2024-ൽ 43,443,678 യാത്രകളായി 44% വളർച്ച രേഖപ്പെടുത്തിയതായി ദു​ബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർടിഎ) അ​റിയിച്ചു.

ആഡംബര ഗതാഗത മേഖലയിലും ഇ-ഹെയ്ൽ സേവനങ്ങളിലുമുള്ള  വളർച്ച ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർടിഎ) ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും താമസക്കാരുടെയും സന്ദർശകരുടെയും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി സ്വീകരിച്ച നടപടികളുടെ വിജയമായി കണക്കാക്കുന്നു.

സമീപ വർഷങ്ങളിൽ ഈ സുപ്രധാന മേഖല സുസ്ഥിരമായ വളർച്ച കൈവരിച്ചു. ദുബായിയുടെ ആഡംബര ഗതാഗത സേവനങ്ങളിലെ യാത്രക്കാരുടെ എണ്ണം 2024 ൽ 75,592,000 ആയിരുന്നു. 2023 ൽ 52,582,488 ൽ നിന്ന് സമാനമായ 44 ശതമാനം വളർച്ചാ നിരക്കിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. നിക്ഷേപത്തിനും വിനോദസഞ്ചാരത്തിനുമുള്ള ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിലേക്ക് ദുബായിയുടെ സ്ഥാനം ഉറപ്പാക്കിയതാണ് കണക്കുകളിൽ പ്രതിഫലിക്കുന്നതെന്ന്  ആർ‌ടി‌എ  പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ ആദിൽ ഷക്രി പറഞ്ഞു.

ഇ-ഹെയിൽ സർവീസുകളിലും  32 ശതമാനം വളർച്ചയുണ്ടായി. 2023-ൽ 24,616,527 ആയിരുന്ന യാത്രകൾ 2024-ൽ 32,556,975 ആയി ഉയർന്നു. ഓപ്പറേറ്റിങ് കമ്പനികളുടെ എണ്ണം 2023-ൽ 9-ൽ നിന്ന് 2024-ൽ 13 ആയി വർധിച്ചു. അതേസമയം ഇതേ കാലയളവിൽ ഫ്ലീറ്റ്  12,602-ൽ നിന്ന് 16,396 വാഹനങ്ങളായി വർധിച്ചു.

English Summary:

Dubai's luxury transport sector recorded 44 percent increase in trips in 2024. Also Growth in E-hail Services to 32 %.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com