ADVERTISEMENT

ദുബായ് ∙ ലോക വനിതാ ദിനത്തിന്റെ ഭാഗമായി ഓർമ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്‌താർ സംഗമവും കൺവൻഷനും സംഘടിപ്പിച്ചു. ഇഫ്‌താർ സംഗമത്തിൽ മുന്നൂറോളം പേർ പങ്കെടുത്തു.

ഭവനങ്ങളിൽ തയ്യാറാക്കിയ വിഭവങ്ങളുപയോഗിച്ചായിരുന്നു നോമ്പ് തുറ. കെ. വി. സജീവൻ, പ്രദീപ് തോപ്പിൽ, സോണിയ ഷിനോയ്‌, കാവ്യ സനത്, വനിതാ വേദി കൺവീനർ കാവ്യ സനത്, ജോയിന്റ് കൺവീനർ ജിസ്മി  എന്നിവർ പ്രസംഗിച്ചു. ലിംഗ സമത്വത്തിന്റെ ശാസ്ത്ര മാനങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും പുകസ സംസ്ഥാന കമ്മിറ്റി അംഗവുമായ ആർ. പാർവതി ദേവി  പ്രഭാഷണം നടത്തി.  സെൻട്രൽ സെക്രട്ടറി ജിജിത അനിൽകുമാർ അധ്യക്ഷത വഹിച്ചു. 

English Summary:

Orma Vanitha Vedi organized Iftar gathering

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com