റമസാൻ സദസ് സംഘടിപ്പിച്ച് കുവൈത്ത് അമീരി ദിവാൻ ഉപദേശകൻ ഷെയ്ഖ് ഫൈസൽ

Mail This Article
കുവൈത്ത് സിറ്റി ∙ അമീരി ദിവാന് ഉപദേശകനായ ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബാഹിന്റെ അബുഖലീഫയിലെ ദിവാനിയായില്‍ റമസാൻ സദസ് സംഘടിപ്പിച്ചു. തറാവീഹ് നമസ്കാരത്തിന് ശേഷം സദസ് ആരംഭിച്ചത്.
കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, ഭരണകുടുംബത്തിലെ മുതിര്‍ന്ന അംഗവും മുന്‍ പ്രധാനമന്ത്രിയുമായ ഷെയ്ഖ് നാസര്‍ അല്‍ മുഹമദ് അല്‍ സബാഹ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഷെയ്ഖ് മുബാറഖ് ഫൈസല്‍ അല്‍ സബാഹ്, ചീഫ് ഓഫ് അമീരി പ്രോട്ടോകോള്‍ ആന്‍ഡ് ചേംബര്‍ലൈന്‍ ഷെയ്ഖ് ഖാലിദ് അബ്ദുള്ള സബാഹ് അല്‍ നാസര്‍ അല്‍ സബാഹ് തുടങ്ങിയ രാജകുടുംബാംഗങ്ങള്‍, അഹ്മദി, ഫര്‍വാനിയ എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാര്‍, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍,വ്യവസായികള്‍,സ്വദേശി പ്രമുഖര്‍, മത മേലധ്യക്ഷന്മാര് തുടങ്ങി ആയിരങ്ങളാണ് ചടങ്ങില്‍ സംബന്ധിച്ചത്.
യുഎസ് സ്ഥാനപതി കാരെന് ഹിഡെക്കോ സാസഹാര, ഇന്ത്യന്‍ സ്ഥാനപതി ഡോ:ആദര്‍ശ് സൈ്വക തുടങ്ങി വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാര്‍, നയതന്ത്ര പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബാഹിന്റെ സഹോദരങ്ങളായ ഷെയ്ഖ് അലി അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബാഹ്,ഷെയ്ഖ് അബ്ദുള്ള അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബാഹ്,ഷെയ്ഖ് മാലിക് അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബാഹ് എന്നിവരും അതിഥികളെ സ്വീകരിക്കാന്‍ സന്നിഹിതരായിരുന്നു.
സബാഹ് കുടുംബത്തിന്റെ ഒത്തു ചേരല്‍
ഭരണകുടുംബത്തിന്റെ ഒത്തു ചേരല്‍ റമസാന്‍ നോമ്പിന്റെ ആദ്യ രണ്ട് ദിനങ്ങളില്‍ ബായന്‍ പാലസിലെ 'സബാഹ്'ദീവാനിയായിലായിരുന്നു. അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ്,കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, തുടങ്ങിയ ഭരണത്തലവന്മാര് സ്വദേശികളെയും വിദേശികളെയും സ്വീകരിച്ചിരുന്നു.