ADVERTISEMENT

കുവൈത്ത് സിറ്റി ∙ രാജ്യത്തെ സമർപ്പണത്തോടെ സംരക്ഷിക്കാനും വിപത്തുകളെ കർശനമായി നേരിടുവാനും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് അമീറും സായുധസേനയുടെ സുപ്രീം കമാൻഡറുമായ ഷെയ്‌ഖ് മെഷാൽ അൽ അഹമദ് അൽ ജാബിർ അൽ സബാഹ് ആഹ്വാനം ചെയ്തു. റമസാനോടനുബന്ധിച്ച് സബ്ഹാനിലെ ആഭ്യന്തര മന്ത്രാലയത്തിലെ ആസ്ഥാനത്ത് പ്രതിരോധ വകുപ്പ് മന്ത്രിയും ആക്ടിങ് ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്‌ഖ് അബ്ദുള്ള അലി അബ്ദുള്ള അൽ സബാഹ്, അണ്ടർ സെക്രട്ടറി ഷെയ്‌ഖ് സാലെം നവാഫ് അൽ അഹമദ് അൽ സബാഹ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരെ അഭിസംബോധന ചെയ്‌ത് നടത്തിയ പ്രസംഗത്തിലാണ് അമീർ ഇത് വ്യക്തമാക്കിയത്.

മാതൃരാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും അതിർത്തികൾ സംരക്ഷിക്കുന്നതിനും വേണ്ടി സേവനം ചെയ്‌ത് ജാഗ്രത പാലിക്കുക. യാതൊരു വിട്ടുവീഴ്ച കൂടാതെ എല്ലാവർക്കും തുല്യനീതി നടപ്പാക്കുക. യുവാക്കൾ, കുടുംബങ്ങൾ, സമൂഹത്തിന്റെ ഭാവി എന്നിവ സംരക്ഷിക്കുന്നതിന് ലഹരിമരുന്നുകളും അതിൽ ഉൾപ്പെടുന്ന വ്യക്തികളെയും ശക്തമായി നേരിടണം. ജീവനക്കാരുടെ സുരക്ഷാ ജോലികൾ പുനഃക്രമീകരിക്കണം. സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കുവാൻ അധ്യാപനം, പരിശീലനം, ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിച്ച് രാജ്യാന്തര നിലവാരത്തിലുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്.

നീതിപൂർവമായ പ്രവർത്തനത്തിലൂടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അപകടങ്ങളുടെ എണ്ണം കുറയ്‌ക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ ട്രാഫിക് നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് തുടർ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Image Credit: KUNA
Image Credit: KUNA

കിരീടാവകാശി ഷെയ്‌ഖ് സബാഹ് ഖാലിദ് അൽ അഹമദ് അൽ സബാഹ്, ആക്ടിങ് പ്രധാനമന്ത്രി ഷെയ്‌ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് എന്നിവർക്ക് ഒപ്പമാണ് അമീർ വേദിയിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി അമീർ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തും കുവൈത്ത് ഫയർ സർവീസ് ആസ്ഥാനത്തും സന്ദർശനം നടത്തിയിരുന്നു.

English Summary:

Amir of Kuwait calls for zero tolerance on crime

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com