ADVERTISEMENT

മദീന ∙ പ്രവാചകന്റെ മസ്ജിദിലെ ആരാധകർക്കും സന്ദർശകർക്കും ചൂടിൽ നിന്ന് കൂടുതൽ ആശ്വാസമേകുന്നത് പള്ളിയുടെ മുറ്റത്ത് സ്ഥാപിച്ചിട്ടുള്ള 250 ഓട്ടോമേറ്റഡ് കുടകളിൽ നിന്നാണ്. തണലും തണുപ്പും നൽകാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന വലിയ കുടകൾ സ്വയമേവ പ്രവർത്തിക്കുന്നതാണ്.

ഇതിലൂടെ സന്ദർശകർക്ക് പ്രാർഥന കൂടുതൽ സൗകര്യപ്രദമാക്കും. മസ്ജിദുന്നബവിയില്‍ പ്രാര്‍ഥിക്കാനെത്തുന്ന വിശ്വാസികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതോടെയാണ് പള്ളിയുടെ നാല് ഭാഗത്തും മുറ്റങ്ങളില്‍ വലിയ കുടകള്‍ സ്ഥാപിച്ചത്.

പകല്‍ സമയങ്ങളില്‍ മുറ്റത്ത് നമസ്കരിക്കുന്നവരെ വെയിലിലില്‍ നിന്നും മഴയില്‍ നിന്നും സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് എത്തുന്ന വിശ്വാസികള്‍ക്കാണ് ഈ കുട ഏറെ അനുഗ്രഹമാവുന്നത്. രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് ഈ കുടകളുടെ കീഴില്‍ നിന്ന് നമസ്കരിക്കാം. ഒരു ലക്ഷത്തി നാല്‍പത്തി മൂവായിരം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഇതിന്റെ തണല്‍ ലഭിക്കും.

ചിത്രത്തിന് കടപ്പാട്: ഹറമെയിൻ
ചിത്രത്തിന് കടപ്പാട്: ഹറമെയിൻ
ചിത്രത്തിന് കടപ്പാട്: ഹറമെയിൻ
ചിത്രത്തിന് കടപ്പാട്: ഹറമെയിൻ

ഒരു കുടക്ക് കീഴില്‍ എണ്ണൂറോളം പേര്‍ക്ക് നമസ്കരിക്കാം. ഓരോ ഘടനയിലും രണ്ട് ഓവർലാപ്പിങ് വിഭാഗങ്ങൾ അടങ്ങിയിരിക്കുന്നു.  25.5 മീറ്റർ മുതൽ 25.5 മീറ്റർ വരെ നീളവും 22 മീറ്റർ ഉയരവുമുള്ള കുടകൾ മദീനയിലെ കാലാവസ്ഥയെ ചെറുക്കാനും മസ്ജിദിന്റെ വാസ്തുവിദ്യാ ശൈലിയിൽ ലയിപ്പിക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. മാര്‍ബിള്‍ പതിച്ച കാലുകളിലാണ് കുട സ്ഥാപിച്ചത്.  ഹൈഡ്രോളിക് സംവിധാനത്തിലാണ് പ്രവര്‍ത്തനം. രാവിലെ തുറക്കുന്ന കുട വൈകിട്ട് സൂര്യന്‍ അസ്തമിക്കുന്നതോടെ അടക്കുകയും ചെയ്യും.

English Summary:

Automated umbrellas provide shade, comfort at Prophet’s Mosque

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com