ഹജ് തീർഥാടകർക്ക് സുരക്ഷാ സൗകര്യങ്ങൾ ഒരുക്കി സൗദി; എമർജൻസി നമ്പറുകൾ പ്രഖ്യാപിച്ചു

Mail This Article
ജിദ്ദ∙ ഈ വർഷത്തെ ഹജ് സീസണിൽ തീർഥാടകരുടെ സൗകര്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. തീർഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നൽകാനുള്ള സന്നദ്ധതയും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രത്യേക എമർജൻസി നമ്പറുകൾ നൽകിയിട്ടുണ്ട്. തീർഥാടകർക്ക് 1966 എന്ന നമ്പറിൽ ഡയൽ ചെയ്‌ത് ഹോളി മോസ്‌ക് ഗസ്റ്റ് കെയർ സെന്ററുമായി ബന്ധപ്പെടാം. ആരോഗ്യ, അത്യാഹിത കേസുകൾ കൈകാര്യം ചെയ്യുന്നതിന് 977 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
സുരക്ഷാ അടിയന്തര സാഹചര്യങ്ങളിൽ 911 എന്ന നമ്പറിലും മന്ത്രാലയം നൽകുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 937 എന്ന നമ്പറിലും ബന്ധപ്പെടാം. ആവശ്യമായപ്പോൾ പിന്തുണ ഉറപ്പാക്കാനാണ് ഈ നമ്പറുകൾ. വിവിധ സാഹചര്യങ്ങളിൽ തീർഥാടകരുമായി ദ്രുതഗതിയിൽ ഇടപെടാനും നടപടിക്രമങ്ങൾ സുഗമമാക്കാനും ലക്ഷ്യമിടുന്നു.
തീർഥാടകർക്ക് ആരോഗ്യം, സുരക്ഷ, ഭരണപരമായ സേവനങ്ങൾ എന്നിവ നൽകുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.