ADVERTISEMENT

ദുബായ് ∙ ദുബായിൽ എല്ലായിടത്തുമായി 17,000-ത്തിലേറെ താങ്ങാനാവുന്ന വിലയുള്ള ഭവന യൂണിറ്റുകൾ വികസിപ്പിക്കുന്നതിന് ഭൂമി അനുവദിക്കുന്നതിന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഇതുകൂടാതെ, വിദ്യാഭ്യാസ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതും ദുബായിലെ സ്വതന്ത്ര നിയമ പ്രഫഷനലുകളെ പിന്തുണയ്ക്കുന്നതും ഉൾപ്പെടെയുള്ള ഒരു കൂട്ടം നയങ്ങളും പദ്ധതികളും അദ്ദേഹം അംഗീകരിച്ചു. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് 17,000-ത്തിലേറെ ഭവന യൂണിറ്റുകൾ വികസിപ്പിക്കുന്നതിന് ഷെയ്ഖ് ഹംദാൻ താങ്ങാനാവുന്ന ഭവന നയത്തിന് കീഴിൽ,  1.46 ദശലക്ഷം ചതുരശ്ര മീറ്റർ ഭൂമി അനുവദിച്ചത്.

17,080 റെസിഡൻഷ്യൽ യൂണിറ്റുകളുടെ വികസനം സാധ്യമാക്കുന്നതിനായി താങ്ങാനാവുന്ന വിലയുള്ള ഭവനങ്ങൾക്കായി 1.46 ദശലക്ഷം ചതുരശ്ര മീറ്റർ ഭൂമി അനുവദിക്കുന്നതിന് അംഗീകാരം നൽകിയതായി അദ്ദേഹം പറഞ്ഞു. വൈവിധ്യമാർന്ന ഭവന രീതികൾ അവതരിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. വൈവിധ്യത്തെ സ്വീകരിക്കുന്ന  ഏകീകൃതവും സമ്പന്നവുമായ സമൂഹത്തിന് സംഭാവന നൽകുന്ന എല്ലാ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു. ദുബായ് എല്ലാവർക്കും വേണ്ടിയുള്ള ഒരു നഗരമാണെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.

ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. Image Credit:Fb/Hamdan Bin Mohammed Bin Rashid Al Maktoum | Fazza
ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. Image Credit:Fb/Hamdan Bin Mohammed Bin Rashid Al Maktoum | Fazza

താങ്ങാനാവുന്ന വിലയിലുള്ള ഭവനങ്ങൾ
ദുബായിലെ വൈദഗ്ധ്യമുള്ള പ്രഫഷനലുകളെ ലക്ഷ്യമിടുന്ന ഈ സംരംഭം കൂടുതൽ ഊർജ്ജസ്വലമായ സമൂഹങ്ങളെ വികസിപ്പിക്കുക, സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, എല്ലാ വരുമാനക്കാരായ താമസക്കാർക്കും ഗുണനിലവാരമുള്ള ഭവനങ്ങളിലേക്കും അവശ്യ സേവനങ്ങളിലേക്കുമുള്ള പ്രവേശനം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടത്തിൽ അൽ മുയിസിം 1, അൽ തവാർ 1, ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയ 5, അൽ ലിയാൻ 1 എന്നിവിടങ്ങളിലെ ആറ് സ്ഥലങ്ങൾ വികസിപ്പിക്കും. പുതിയ റെസിഡൻഷ്യൽ യൂണിറ്റുകൾ താങ്ങാനാവുന്ന വാടക നിരക്കിൽ വാഗ്ദാനം ചെയ്യും. പ്രധാന അടിസ്ഥാന സൗകര്യങ്ങളിലേക്കും അവശ്യ സേവനങ്ങളിലേക്കും പ്രവേശനമുള്ളതും മികച്ച രീതിയിൽ രൂപകൽപന ചെയ്തതും ഉയർന്ന നിലവാരമുള്ളതുമായ താമസസ്ഥലങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

സുപ്രീം കമ്മിറ്റി ഫോർ അർബൻ പ്ലാനിങ് മേൽനോട്ടം വഹിക്കുന്ന ഈ പദ്ധതി ദുബായ് ലാൻഡ് ഡിപാർട്ട്‌മെന്റ്, ദുബായ് മുനിസിപ്പാലിറ്റി, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ജനറൽ ഡയറക്ടറേറ്റ് ഫോർ ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് - ദുബായ്, ദുബായ് സിവിൽ ഡിഫൻസ്, ദുബായ് റിയൽ എസ്റ്റേറ്റ് കോർപറേഷൻ എന്നിവ നടപ്പിലാക്കും.

അറബിക് ഭാഷ പരിപോഷിപ്പിക്കാൻ പുതിയ നയം
ദുബായ് വിദ്യാഭ്യാസ തന്ത്രം 2033 നെ പിന്തുണച്ച് സ്വകാര്യ സ്കൂളുകളിൽ അറബിക് ഭാഷയിലും ഇസ്‌ലാമിക പഠനത്തിലും ഫലങ്ങൾ വർധിപ്പിക്കുന്നതിനുള്ള പുതിയ നയവും ദുബായ് കിരീടാവകാശി അംഗീകരിച്ചു. സ്വകാര്യ സ്കൂളുകളിലെ പ്രധാന വിഷയങ്ങളിൽ സ്വദേശി അധ്യാപകരുടെ ശതമാനം വർധിപ്പിക്കുന്നതും ഈ സംരംഭത്തിൽ ഉൾപ്പെടുന്നു.

നിയമ സ്ഥാപനങ്ങൾ സ്ഥാപിക്കാതെ തന്നെ, എമിറാത്തി നിയമ പ്രഫഷനലുകൾക്ക് സ്വതന്ത്ര നിയമ കൺസൾട്ടന്റുമാരായി പ്രവർത്തിക്കാൻ പ്രാപ്തരാക്കുന്ന ഇൻഡിപെൻഡന്റ് ലീഗൽ കൺസൾട്ടന്റ് പ്രോജക്ടിനും അംഗീകാരം ലഭിച്ചു. ഓഫിസ് സ്ഥാപിക്കാതെ തന്നെ ദുബായ് പൗരന്മാർക്ക് സ്വതന്ത്രമായി നിയമ കൺസൾട്ടൻസി പരിശീലിക്കാൻ ഫ്ലെക്സിബിൾ ലൈസൻസിങ് മോഡൽ അനുവദിക്കുന്നു.

English Summary:

H.H. Sheikh Hamdan approves development of 17,000 new homes

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com