പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Mail This Article
×
ജിദ്ദ∙ റംല ബീവി (75) ജിദ്ദയിൽ അന്തരിച്ചു. ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം നാസിമുദ്ദീൻ മണനാക്കിന്റെ അമ്മയാണ്.
ജിദ്ദയിൽ താമസിക്കുന്ന നാസിമുദ്ദീനൊപ്പമായിരുന്നു റംല ബീവി കഴിഞ്ഞിരുന്നത്. ഇന്നലെ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ജാമിഅ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. നാട്ടിൽ നിന്ന് മകൻ എത്തിയശേഷം റംല ബീവിയുടെ കബറടക്കം ജിദ്ദയിൽ നടത്തും.
English Summary:
Ramla Beevi (75), mother of OICC Thiruvananthapuram District Committee member Nasimuddin Mananakk, passed away in Jeddah.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.