ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യയിൽ ഉരുളക്കിഴങ്ങ് ഉൽപാദനം വർധിച്ചതായി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം. 2023‌ൽ പ്രാദേശിക ഉൽപാദനം ഏകദേശം 621,751 ടണ്ണിലെത്തി. ഇതുവഴി ആഭ്യന്തര വിപണി ആവശ്യങ്ങൾ നിറവേറ്റാൻ സാധിച്ചു. ഉരുളക്കിഴങ്ങിന്റെ 87 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചതായി മന്ത്രാലയം അറിയിച്ചു.

ഈ നേട്ടം പ്രാദേശിക ഉൽപാദനത്തിന്റെ ഗുണനിലവാരവും കാര്യക്ഷമതയും എടുത്തുകാണിക്കുന്നു. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. റമസാനിൽ ദേശീയ ഉൽപന്നങ്ങൾക്ക് മുൻഗണന നൽകാൻ മന്ത്രാലയം ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. ഇഫ്താറിനും സുഹൂർ ഭക്ഷണത്തിനുമുള്ള സുസ്ഥിരവും പോഷകപ്രദവുമായ ഓപ്ഷനായി ഉരുളക്കിഴങ്ങിന് പ്രാധാന്യം നൽകുന്നു.

കാർഷിക സുസ്ഥിരതയ്‌ക്കായുള്ള രാജ്യത്തിന്റെ തന്ത്രത്തിന്റെ പ്രധാന ഘടകമാണ് മറ്റ് കാർഷിക ഉൽപന്നങ്ങൾക്കൊപ്പം പ്രാദേശിക ഉരുളക്കിഴങ്ങ് ഉൽപാദനം വർധിപ്പിക്കുക എന്നത്. ഭക്ഷ്യസുരക്ഷയും തന്ത്രപ്രധാനമായ കാർഷികോൽപ്പന്നങ്ങളിൽ സ്വയംപര്യാപ്തതയും നേടുകയാണ് സൗദി വിഷൻ 2030ന്റെ ലക്ഷ്യം. ഭക്ഷ്യ പാഴാക്കൽ കുറയ്ക്കാനും ഉപഭോഗ കാര്യക്ഷമത വർധിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

English Summary:

Ministry of Environment, Water, and Agriculture has announced that potato production in Saudi Arabia continues to thrive

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com