ADVERTISEMENT

ദുബായ് ∙ അടുത്ത മാസം മുതൽ പ്രീമിയം നിരക്ക് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പാർക്കിങ് സോണുകളിലെ ബോർഡുകൾ മാറ്റിത്തുടങ്ങി. പാർക്കിങ് സോണുകളുടെ പേരിനൊപ്പം പി എന്ന അക്ഷരം കൂടി ചേർത്താണ് മാറ്റുന്നത്. പാർക്കിങ് സോൺ സി ഇനി മുതൽ സിപി ആയിരിക്കും.

എ ഇനി എപി ആകും. എ മുതൽ ഡി വരെയുള്ള പാർക്കിങ് സോണുകളുടെ പേരിനായിരിക്കും ഈ മാറ്റം. പ്രീമിയം എന്നതിനെ സൂചിപ്പിക്കാനാണ് പി എന്നു കൂടി ചേർക്കുന്നത്. സോണുകളുടെ കൂടെ പി ചേർക്കുന്ന സ്ഥലത്ത് അടുത്ത മാസം മുതൽ രണ്ടുതരം പാർക്കിങ് ഫീസ് ആയിരിക്കും ഈടാക്കുക. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 8 വരെയും ഉയർന്ന പാർക്കിങ് ഫീസ് നൽകണം.

സൂപ്പർ പ്രീമിയം സോണുകൾ
ജുമൈറ ലേക്ക്സ് ടവേഴ്സിലെ ഇ, ഐ, ജെ, കെ, എൽ സോണുകളും നോളജ് വില്ലേജ്, ദുബായ് മീഡിയ സിറ്റി, ഇന്റർനെറ്റ് സിറ്റി എന്നിവിടങ്ങളിലെ എഫ് സോണും ബുർജ് ഖലീഫ, മറാസി ബേ, ദുബായ് ഹെൽത്ത് കെയർ സിറ്റി, ദുബായ് ഹിൽസ് എന്നിവിടങ്ങളിലെ ജി സോണും ദുബായ് സിലിക്കൺ ഒയാസിസിലെ എച്ച് സോണും വേൾഡ് ട്രേഡ് സെന്ററിലെ എക്സ് സോണും സൂപ്പർ പ്രീമിയം സോണുകളായിരിക്കും. ഇവിടെ ഇവന്റുകൾ നടക്കുമ്പോൾ 25 ദിർഹമാകും മണിക്കൂറിന് ഇടാക്കുക.

പാർക്കിങ് ഏരിയ. Credit: RTA
പാർക്കിങ് ഏരിയ. Credit: RTA

പീക്ക് അവറിൽ മണിക്കൂറിന് 6 ദിർഹം
∙ മണിക്കൂറിന് 6 ദിർഹമാണ് ഉയർന്ന നിരക്ക്. അല്ലാത്ത സമയങ്ങളിൽ സോണിന് അനുസരിച്ച് നിലവിലുള്ള നിരക്കും ഈടാക്കും. ദുബായിൽ 14 മണിക്കൂറാണ് പാർക്കിങ് ഫീസ് നൽകേണ്ടത്. ഇതിൽ 6 മണിക്കൂർ ഉയർന്ന് ഫീസും 8 മണിക്കൂർ സാധാരണ ഫീസും അടുത്ത മാസം മുതൽ നൽകേണ്ടി വരും.

 പാർക്കിൻ ഓഹരി വിപണിയിലേക്ക് ചുവടു വയ്ക്കുന്നത് റീട്ടെയിൽ നിക്ഷേപകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. Representative Image. Image Credit: Wirestock Creators/shutterstock.com
Representative Image. Image Credit: Wirestock Creators/shutterstock.com

പീക്ക് അവർ പാർക്കിങ് സമയത്ത് മണിക്കൂറിന് 6 ദിർഹം നൽകണം. അല്ലാത്ത സമയം പാർക്ക് ചെയ്യുമ്പോൾ ഒരു മണിക്കൂറിന് 2 ദിർഹം, രണ്ട് മണിക്കൂറിന് 5, മൂന്ന് മണിക്കൂറിന് 8, നാല് മണിക്കൂറിന് 11 ദിർഹം എന്നിങ്ങനെയാണ് നിരക്ക്.

4 മണിക്കൂർ ഒരുമിച്ചു പാർക്ക് ചെയ്യുമ്പോൾ 24 ദിർഹം. സോൺ ബിയിലും ഡിയിലും ദിവസം മുഴുവൻ പാർക്ക് ചെയ്യാൻ താരിഫും പുതുക്കി. സോൺ ബിയിൽ 40 ദിർഹവും ഡി യിൽ 30 ദിർഹവുമാണ് ദിവസം മുഴുവൻ ഇടാനുള്ള നിരക്ക്. നേരത്തെ ഡിയിൽ ഒരു ദിവസം ഇടാൻ 10 ദിർഹം മതിയായിരുന്നു.

English Summary:

Signs in parking zones have begun to be replaced in dubai

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com