മൂന്നാം തവണയും ‘ഒന്നാമൻ’; ആതിഥ്യമര്യാദയിൽ അബുദാബി ‘സൂപ്പറാണ്’

Mail This Article
×
അബുദാബി ∙ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി തുടർച്ചയായി മൂന്നാം തവണയും അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടു. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ (എസിഐ) വേൾഡ് എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡാണ് അബുദാബി നേടിയത്. ലോകോത്തര സൗകര്യങ്ങൾ, പ്രവർത്തന ശേഷി മികവ്, നടപടിക്രമങ്ങളുടെ സുതാര്യത എന്നിവയാണ് എയർപോർട്ടിനെ പുരസ്കാരത്തിന് അർഹമാക്കിയത്.
സായിദ് ഇന്റർനാഷനൽ എയർപോർട്ടിന്റെ ലോകോത്തര ആതിഥ്യമര്യാദയ്ക്കുള്ള അംഗീകാരം കൂടിയാണിതെന്ന് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ എലീന സോർലിനി പറഞ്ഞു. അബുദാബി വഴി പോകുന്ന യാത്രക്കാർക്ക് ആദ്യാവസാനം വരെ മികച്ച സേവനമാണ് നൽകുന്നതെന്നും പറഞ്ഞു. 2024ൽ 2.9 കോടി യാത്രക്കാരെ സായിദ് രാജ്യാന്തര വിമാനത്താവളം കൈകാര്യം ചെയ്തിരുന്നു.
English Summary:
Zayed International Airport Recognised As Best Airport At Arrivals Globally For Third Consecutive Year
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.