ADVERTISEMENT

സലാല ∙ സലാല തുറമുഖത്ത് നങ്കൂരമിട്ട ഇന്ത്യന്‍ നാവിക കപ്പലായ ഐ എന്‍ എസ് തര്‍കാഷില്‍ യോഗ പരിശീലനം ഒരുക്കി. കപ്പലിന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സലാലയിലും യോഗ പ്രദര്‍ശനം ഒരുക്കിയത്.

കപ്പല്‍ ജീവനക്കാരും പ്രദേശത്തെ ഇന്ത്യന്‍ സമൂഹവും യോഗ പ്രദര്‍ശനത്തില്‍ പങ്കാളികളായി. യോഗ പരിശീലകരും സംഘവും സെഷന് നേതൃത്വം നല്‍കി. കഴിഞ്ഞ വര്‍ഷങ്ങളില്‍ മസ്‌കത്ത് തുറമുഖത്ത് എത്തിയ വിവിധ ഇന്ത്യന്‍ നാവിക സേന കപ്പലുകളിലും ഇന്ത്യന്‍ എംബസിയുടെ കീഴഇല്‍ യോഗ സെഷന്‍ ഒരുക്കിയിരുന്നു.

English Summary:

Indian Navy ship organizes yoga training in Salalah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com