ADVERTISEMENT

ദുബായ് ∙ കഴിഞ്ഞ അര പതിറ്റാണ്ടായി സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന പൊന്നാനിക്കാരുടെ കൂട്ടായ്മയായ  പൊന്നാനി വെൽഫെയർ കമ്മിറ്റി ദുബായ് ഖിസൈസിലുളള ക്രസന്റ് സ്കൂളിൽ സംഘടിപ്പിച്ച  ഇഫ്താർ സംഗമത്തിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നായി പൊന്നാനിക്കാരായ 1500 ൽ അധികം ആളുകൾ പങ്കെടുത്തു.

 പ്രവാസികുടുംബങ്ങൾ തയാറാക്കി കൊണ്ടുവന്ന വിവിധ തരം  പൊന്നാനി-പലഹാരങ്ങൾകൊണ്ട് വേറിട്ട് നിന്ന  സംഗമം  പ്രാദേശികകൂട്ടായ്മകൾ നടത്തുന്ന ഇഫ്തറുകളിൽ ജന ബാഹുല്യം കൊണ്ട് വേറിട്ട് നിന്നു, യുഎഇയിലെ സാമൂഹിക, സാംസ്കാരിക ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തികളായ സയിദ്മുഹമ്മദ് തഖ് വ, അശ്വിൻ മലബാർ ഗോൾഡ്, സത്താർ റിയൽ കോഫി, റഫീഖ് അൽമായർ, റിയാസ് കിൽട്ടൻ, ഹംസ അഹ്സനി തുടങ്ങിയവർ പങ്കെടുത്തു.പ്രസിഡൻ്റ് ഹാഫിസ് അലി, ജനറൽ സെക്രട്ടറി ഫിറോസ് ഖാൻ ഭാരവാഹികളായ  സാബിർമുഹമ്മദ്, യാക്കൂബ് ഹസ്സൻ, ഷംസുദ്ദീൻ ടിവി, ഫാറൂഖ് കെവി, അബ്ദുൽ ഗഫൂർ, അത്തീഖ് റഹ്മാൻ, സുബൈർ, കൺവീനർ അഷീർ അസീസ്,സൈഫുദ്ദീൻകെവി, ഷഫീർ, അബ്ദുല്ല കുഞ്ഞി, റിയാസ് ബപ്പൻ, അഷ്കർ പൊന്നാനി  തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

Ponnani Welfare Committee organized UAE Iftar meet

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com