ഇ.കെ. നായനാർ സ്മാരക റമസാൻ ഫുട്‌ബോൾ ടൂർണമെന്റിൽ ഷാബിയ മേഖല ജേതാക്കളായി

Mail This Article
×
അബുദാബി ∙ നാലാമത് ഇ.കെ. നായനാർ സ്മാരക റമസാൻ ഫുട്‌ബോൾ ടൂർണമെന്റിൽ സീനിയർ വിഭാഗത്തിൽ ഷാബിയ മേഖല ജേതാക്കളായി. സനാഇയ, ഖാലിദിയ മേഖലകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ നാദിസിയ മേഖലയാണ് ജേതാക്കളായത്. സനാഇയ മേഖല രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അത്യന്തം ആവേശകരമായ മത്സരത്തിൽ 15 ടീമുകളിലായി 200ഓളം കളിക്കാർ അണിനിരന്നു. ഇന്ത്യൻ ഫുട്‌ബോൾ താരം സി.കെ. വിനീതും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും ചേർന്ന് മത്സരം ഉദ്‌ഘാടനം ചെയ്തു.
ശക്തി തിയറ്റേഴ്‌സ് ജനറൽ സെക്രട്ടറി സിയാദ്, ആക്ടിങ് പ്രസിഡന്റ് അസീസ് ആനക്കര കേരള സോഷ്യൽ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, അഹല്യ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകരൻ, ലോക കേരള സഭ അംഗം അഡ്വ. അൻസാരി, സ്പോർട്സ് സെക്രട്ടറി ഉബൈദ് കൊച്ചനൂർ, ഷെറിൻ കെ. ജയൻ എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.


English Summary:
Shabiya region wins the E.K. Nayanar Memorial Ramadan Football Tournament
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.