ADVERTISEMENT

ദുബായ് ∙ പർവതങ്ങളിൽ യുഎഇ സൈന്യത്തോടൊപ്പം അഭ്യാസപ്രകടനങ്ങളിൽ പങ്കെടുത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പതിനൊന്നാമത് മൗണ്ടൻ ഇൻഫൻട്രി ബറ്റാലിയൻ സന്ദർശിച്ചപ്പോൾ ബറ്റാലിയനിലെ അംഗങ്ങൾക്കൊപ്പം ദുർഘടമായ ഭൂപ്രദേശങ്ങളിലെ സൈനിക പ്രവർത്തനങ്ങളുടെ തീവ്ര പരിശീലനങ്ങളിൽ അദ്ദേഹം പങ്കുചേർന്നു.

സൈനികരോടൊപ്പം പർവതങ്ങൾ കയറി, സിപ് ലൈനിലൂടെ സഞ്ചരിച്ച് ഷൂട്ടിങ് പ്രകടനവും നടത്തി. അത് അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെയും സായുധ സേനയോടുള്ള അടുപ്പത്തിന്റെയും പ്രകടനമായി. ബറ്റാലിയൻ അതിന്റെ ദൗത്യങ്ങൾ നിർവഹിക്കുമ്പോൾ ഉപയോഗിക്കുന്ന തന്ത്രങ്ങളെക്കുറിച്ച് വിശദീകരിച്ചു.

ബറ്റാലിയന്റെ പോരാട്ട സന്നദ്ധതയെയും കാര്യക്ഷമതയെയും ഷെയ്ഖ് ഹംദാൻ പ്രശംസിച്ചു. സൈനികരുടെ ഫീൽഡ് അഭ്യാസങ്ങളിൽ ചേരുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. ദൗത്യങ്ങളും ഭൂപ്രദേശങ്ങളും പരിഗണിക്കാതെ തന്നെ ശക്തമായ ഇച്ഛാശക്തിയും തുടർച്ചയായ പരിശീലനവുമാണ് മികവിന്റെ താക്കോൽ.

Image Credit: X/HamdanMohammed
Image Credit: X/HamdanMohammed

ദേശീയ കടമ നിർവഹിക്കുമ്പോൾ മികവ് കൈവരിക്കുന്നതിൽ സൈനികരുടെ ദൃഢനിശ്ചയത്തിലും സ്ഥിരോത്സാഹത്തിലും അഭിമാനം പ്രകടിപ്പിച്ചു. യുഎഇയുടെ പ്രതിരോധ കഴിവുകൾ വികസിപ്പിക്കുന്നത് തുടരേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ബറ്റാലിയന്റെ നേതൃത്വത്തെയും ഉദ്യോഗസ്ഥരെയും അഭിവാദ്യം ചെയ്തു. അഭ്യാസങ്ങളുടെ സമാപനത്തിൽ അവരുടെ ഫീൽഡ് ദൗത്യങ്ങളിൽ വിജയം ആശംസിക്കുകയും ചെയ്തു.

English Summary:

Sheikh Hamdan takes part in 11th Mountain Infantry Battalion field exercises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com