ADVERTISEMENT

ദുബായ് ∙ ഈദ് അവധി ദിവസങ്ങളിൽ ജുമൈറ ബീച്ച് 2, ജുമൈറ 3, ഉം സുഖീം 1, ഉം സുഖീം 2 ബീച്ചുകളിൽ കുടുംബങ്ങൾക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയതായി ദുബായ് മുനിസിപ്പാലിറ്റി. 

കുടുംബങ്ങൾക്കു മാത്രമാക്കുന്നതോടെ ഈ ബീച്ചുകളിൽ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാനാകും. കുടുംബങ്ങൾക്കു മാത്രമാക്കുന്നതോടെ ബീച്ചിൽ എത്തുന്നവർക്ക് സുരക്ഷിതമായി അവധി ആസ്വദിക്കാൻ കഴിയുമെന്നും മുനിസിപ്പൽ അധികൃതർ പറഞ്ഞു. 

ബീച്ചിൽ സുരക്ഷയ്ക്കായി 126 രക്ഷാ പ്രവർത്തകരെയും നിയോഗിച്ചു. കടലിൽ വീണുള്ള അപകടം ഒഴിവാക്കുന്നതിന് ഇവരുടെ സേവനം ഉപയോഗിക്കും. തിരക്ക് നിയന്ത്രിക്കാൻ 10 വീതം സെക്യൂരിറ്റി സ്റ്റാഫുകളെയും നിയോഗിച്ചു.

English Summary:

Dubai Municipality designates 4 beaches for families during Eid Al Fitr

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com