ADVERTISEMENT

ദുബായ് ∙ വാഹനങ്ങൾ കഴുകി മൊഞ്ചാനാഗ്രഹിക്കുന്നവർക്ക് എക്സ്ക്ലൂസീവ് സൗജന്യ ലൈഫ് ടൈം ഓഫറുമായി ബെസ്റ്റ്യൂൺ. പരിമിതമായ സമയത്തേക്ക് ഉപയോക്താക്കൾക്ക് 987 ദിർഹത്തിൽ ആരംഭിക്കുന്ന ഏറ്റവും കുറഞ്ഞ ഇഎംഐയും ആറ് വർഷത്തെ അല്ലെങ്കിൽ 2,00000 കിലോമീറ്റർ വാറന്റിയും പ്രയോജനപ്പെടുത്താം. ഇത് ദീർഘകാല ചെലവുകൾ കുറയ്ക്കുന്നതിനൊപ്പം കാർ വിൽപന നടത്തുകയോ മറ്റോ ചെയ്യാതെ കൂടുതൽ കാലം ഉപയോഗിക്കാനുള്ള വഴിയുമൊരുക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ സർവീസിങ് ആവശ്യങ്ങൾ അധിക ചെലവില്ലാതെ നിറവേറ്റപ്പെടുന്നുവെന്ന് അറിഞ്ഞുകൊണ്ട് ആത്മവിശ്വാസത്തോടെ വാഹനമോടിക്കാനാകുമെന്ന് ഉറപ്പാക്കുന്നു.

വാഹന സാങ്കേതികവിദ്യ കൂടുതൽ പുരോഗമിക്കുമ്പോഴും കാർ സർവീസിങ് കൂടുതൽ ചെലവേറിയതായിത്തീരുന്നതിനുള്ള പരിഹാരമായാണ് കമ്പനി ഈ പദ്ധതി ആവിഷ്കരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം,  പുതിയ കാറിന് സർവീസിങ്, അറ്റകുറ്റപ്പണികൾ,  ടയറുകൾ എന്നിവയുടെ ശരാശരി ചെലവ് പ്രതിമാസം 11,000 രൂപ($126)യോളമാണ്. സാധാരണ സർവീസിങ് ചെലവുകളിൽ ഓയിൽ, ഫിൽറ്റർ മാറ്റം, ലേബർ, ഫ്ലൂയിഡ് ടോപ്പ് അപ്, എസി എയർ ഫിൽറ്റർ വൃത്തിയാക്കൽ, ടൈപ്പർ പരിശോധന, 360-ഡിഗ്രി ഹെൽത്ത് ചെക്ക് എന്നിവ ഉൾപ്പെടുന്നു. ഇവ സാധാരണയായി ആദ്യം 5000 കിലോമീറ്ററിൽ പിന്നീട് ഓരോ 10,000 കിലോമീറ്റർ ഇടവേളയിലും ചെയ്യുന്നു.

കാറുടമകൾ ഈ ചെലവ് ലാഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ  ഉപയോക്തൃ മൂല്യത്തിൽ പുതിയ മാനദണ്ഡം സ്ഥാപിക്കുന്ന എക്സ്ക്ലൂസീവ് ഓഫറാണ് ബെസ്റ്റ്യൂൺ പുറത്തിറക്കിയത്. ഇതുപ്രകാരം എല്ലാ മോഡലുകൾക്കും സൗജന്യ ലൈഫ് ടൈം സർവീസ് ലഭ്യമാകും. ഈ അഭൂതപൂർവമായ സംരംഭം കാർ വാങ്ങുന്നവർക്ക് ദീർഘകാല സമ്പാദ്യവും തടസ്സരഹിത സേവനവും  ഉറപ്പാക്കുന്നു. ഇത് താങ്ങാനാവുന്നതിലും വിശ്വാസ്യതയിലുമുള്ള ബെസ്റ്റ്യൂണിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നുവെന്ന് ബെസ്റ്റ്യൂൺ സിഇഒ ആൻഡ്രൂ സ്ക്വയേഴ്‌സ്ർ പറഞ്ഞു. ഞങ്ങളുടെ ഉപയോക്താക്കൾക്ക് ദീർഘകാല പ്രതിബദ്ധത ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

എല്ലാ മോഡലുകൾക്കും സൗജന്യ ലൈഫ് ടൈം സർവീസ് ലഭ്യമാകും.
എല്ലാ മോഡലുകൾക്കും സൗജന്യ ലൈഫ് ടൈം സർവീസ് ലഭ്യമാകും.

എല്ലാ ബെസ്റ്റ്യൂൺ ഉടമയ്ക്കും ആശങ്കകളില്ലാത്ത ഡ്രൈവിങ് അനുഭവം ഉറപ്പാക്കുന്നതിനുള്ള മാർഗമാണ് സൗജന്യ ആജീവനാന്ത സേവനം. കൂടാതെ, ചെലവ് കുറഞ്ഞ വാഹനങ്ങൾ തേടുന്നവർക്ക് റമസാൻ പ്രമോഷൻ മികച്ച അവസരമാണ്. ബെസ്റ്റ്യൂൺ ഷോറൂമുകൾ സന്ദർശിച്ചോ, ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്തോ, വിശദാംശങ്ങൾ ഓൺലൈനിൽ പരിശോധിച്ചോ ഓഫർ സ്വന്തമാക്കാം. ഈ സംരംഭത്തിലൂടെ, ഗുണനിലവാരം, സേവനം, ഉപയോക്തൃ സംതൃപ്തി എന്നിവയ്ക്കുള്ള പ്രശസ്തി ബെസ്റ്റ്യൂൺ ശക്തിപ്പെടുത്തുന്നു. മാത്രമല്ല, ഇത് ഈ റമസാനിലെ ഏറ്റവും ആകർഷകമായ ഓട്ടോമോട്ടീവ് ഓഫറുകളിൽ ഒന്നായിത്തീരുകയും ചെയ്യുന്നു. 

English Summary:

Marketing Feature: Bestune Addresses Rising Car Service Costs with Exclusive Free Lifetime Service Offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com