ADVERTISEMENT

അബുദാബി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎഇ, സൗദി, ഖത്തർ സന്ദർശനത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത മാസമോ, അല്ലെങ്കിൽ അൽപം വൈകിയായിരിക്കാം സന്ദർശനം. യുഎഇയിലും ഖത്തറിലും സന്ദർശനം നടത്തുമെന്നും ഓവൽ ഓഫിസ് അറിയിച്ചു.

450 ബില്യൻ ഡോളർ യുഎസ് നിക്ഷേപം വാഗ്ദാനം ചെയ്തതിന് ശേഷം തന്റെ ആദ്യ ടേമിൽ സൗദി  സന്ദർശിച്ചതായും റിയാദ് ഇത്തവണ  ആ തുക ഇരട്ടിയിലധികമാക്കി 1 ട്രില്യൻ ഡോളർ  വാഗ്ദാനം ചെയ്തതായും ട്രംപ് പറഞ്ഞു. യുഎസ് വ്യവസായത്തിൽ ഗൾഫ് രാജ്യം നടത്തുന്ന ആസൂത്രിത നിക്ഷേപത്തെ തുടർന്ന് മേയ് പകുതിയോടെ ട്രംപിന്റെ സൗദിലേക്കുള്ള ആദ്യ യാത്ര വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ആസൂത്രണം ചെയ്യുന്നുണ്ടെന്ന്  റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശം.

English Summary:

A report says that, US President Donald Trump is planning to visit the UAE, Saudi Arabia, and Qatar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com