മുസ്തഫയുടെ ചെറുകഥാ സമാഹാരം 'ഒപ്പാരി' പ്രകാശനം ചെയ്തു

Mail This Article
×
ദുബായ് ∙ പച്ചയായ മനുഷ്യരുടെ കഥകളും ഗ്രാമീണ ഭാഷയുടെ ശീലും മനോഹരമായി അവതരിപ്പിച്ചതാണ് മുസ്തഫ പെരുമ്പറമ്പത്തിന്റെ കഥകളെന്ന് കവിയും അധ്യാപകനുമായ മുരളി മംഗലത്ത് പറഞ്ഞു. മുസ്തഫയുടെ ചെറുകഥാസമാഹാരം 'ഒപ്പാരി' കവിയും സാംസ്ക്കാരിക പ്രവർത്തകനുമായ ഈസ്മയിൽ മേലടിക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഷംസീർ ചാത്തോത്ത് പുസ്തക പരിചയം നടത്തി. സാദിഖ് കാവിൽ, നിസാർ ഇബ്രാഹിം, വൈ എ സാജിദ, ഷാജി ഹനീഫ്, ജോയ് ഡാനിയേൽ, അസി, രമേഷ് പെരുമ്പിലാവ്, പുന്നക്കൻ മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു. സി.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. മുസ്തഫ പെരുമ്പറമ്പത്ത് മറുപടി പറഞ്ഞു. ദുബായിലെ സാംസ്കാരിക കൂട്ടായ്മയായ കാഫ് ദുബായ് ആണ് പരിപാടി സംഘടിപ്പിച്ചത്.
English Summary:
Mustafa book's Book 'Oppari' released
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.