യുഎഇയിൽ ഇന്ന് സുഖകരമായ കാലാവസ്ഥ; മേയ് വരെ അസ്ഥിരത തുടരും

Mail This Article
അബുദാബി ∙ യുഎഇയിൽ ഇന്ന് കാലാവസ്ഥ പൊതുവെ നല്ലതായിരിക്കുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം). അതേസമയം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. താപനിലയിൽ ക്രമേണ വർധനയുണ്ടാകും.
തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെയുള്ള കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. ചില സമയങ്ങളിൽ മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശും. ചിലപ്പോൾ മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ വീശും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെന്നും അറിയിച്ചു.
ദുബായിൽ താപനില 35°സെൽഷ്യസ് വരെയും കുറഞ്ഞത് 25°സെൽഷ്യസ് വരെയും അബുദാബിയിൽ 36°സെൽഷ്യസ് വരെയും കുറഞ്ഞത് 21°സെൽഷ്യസ് വരെയും ആയിരിക്കും.
ശൈത്യകാലത്തിൽ നിന്ന് വസന്തകാലത്തിലേക്ക് മാറുന്നതിനാൽ രാജ്യത്ത് ഇടയ്ക്കിടെ കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടുമെന്നും മേയ് വരെ കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, നീണ്ടുനിൽക്കുന്ന സുഖകരമായ കാലാവസ്ഥയുടെ പ്രയോജനം ലഭിക്കുന്നതിനാൽ യുഎഇയിലെ സീസനൽ യാത്രാ, ടൂറിസം മേഖലയിൽ കൂടുതൽ കാലം തിരക്കേറും. വിനോദസഞ്ചാരത്തിനായുള്ള ഏറ്റവും ഉയർന്ന സീസൺ ഫെബ്രുവരി-മാർച്ച് വരെയായിരുന്നു. ഇപ്പോൾ കാലാവസ്ഥ നല്ലതായതിനാൽ ഏപ്രിൽ വരെ സീസൺ നീട്ടിയിട്ടുണ്ടെന്ന് വിദഗ്ധർ പറഞ്ഞു.