ADVERTISEMENT

അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒമാനിൽ ജോലി ചെയ്യുന്ന മലയാളി സംഘത്തിന് 35 കോടിയോളം രൂപ (15 ദശലക്ഷം ദിർഹം) സമ്മാനം. രാജേഷ് മുള്ളങ്കിൽ വെള്ളിലാപുള്ളിത്തൊടി(45)ക്കാണ് ബിഗ് ടിക്കറ്റിന്റെ 273-ാം സീരീസ് നറുക്കെടുപ്പിൽ ഭാഗ്യം കൈവന്നത്. മാർച്ച് 30നായിരുന്നു സമ്മാനം നേടിയ 375678 നമ്പർ ടിക്കറ്റ് ഇദ്ദേഹം ഓൺലൈനിലൂടെ വാങ്ങിയത്.

കഴിഞ്ഞ 33 വർഷമായി ഒമാനിൽ ടെക്നീഷ്യനായ രാജേഷ് ഏറെ കാലമായി ഭാഗ്യ പരീക്ഷണം നടത്തുന്നു. ഒരും സംഘം കൂട്ടുകാരോടൊപ്പമായിരുന്നു എല്ലാ മാസവും ടിക്കറ്റെടുത്തിരുന്നത്. ഒടുവിൽ ഭാഗ്യം തുണച്ചു. ഇപ്രാവശ്യം തങ്ങൾക്കായിരിക്കും സമ്മാനമെന്ന് കരുതിയിരുന്നതേയില്ലെന്ന് ഇദ്ദേഹം സന്തോഷത്തോടെ പറഞ്ഞു.

വാക്കുകളാൽ പ്രകടിപ്പിക്കാൻ പോലും കഴിയാത്തത്ര സന്തോഷത്തിലാണ് ഞാൻ. കോൾ ലഭിച്ചപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. വെറും അഞ്ച് മിനിറ്റ് മുൻപ് എന്റെ സുഹൃത്ത് എന്നോട് ഫലം പരിശോധിക്കാൻ പറഞ്ഞിരുന്നു. പക്ഷേ വിജയം ഞങ്ങൾക്കായിരിക്കുമെന്ന് ആരും ഒരിക്കലും കരുതിയിരുന്നില്ല. സമ്മാനത്തുക എല്ലാവരും തുല്യമായി പങ്കിടും. എങ്കിലും ആരും ഇതുവരെ  വ്യക്തമായ പദ്ധതികളൊന്നും തയാറാക്കിയിട്ടില്ല.

ഇതോടൊപ്പം നടന്ന ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ അലി മുഷർബെയ്ക്ക് പുത്തൻ മസെരാട്ടി ഗ്രെകെയ്‌ൽ ആഡംബര കാർ സമ്മാനമായി ലഭിച്ചു. ഷാർജയിൽ താമസിക്കുന്ന ഇദ്ദേഹം മാർച്ച് 15 നാണ് 018083 എന്ന ടിക്കറ്റ്  വാങ്ങിയത്.

English Summary:

Pravasi Malayali's wins Dh15 million in Abu Dhabi Big Ticket draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com