ADVERTISEMENT

റാസൽഖൈമ ∙ റാസൽഖൈമയിൽ 2 വയസ്സുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നഗരത്തിലെ  സിദ്രൂഹ് പ്രദേശത്തുള്ള വീട്ടിലായിരുന്നു സംഭവം. പാക്കിസ്ഥാനി കുടുംബത്തിലെ അബ്ദുല്ല മുഹമ്മദ് മുഹമ്മദ് അലി എന്ന കുട്ടിയാണ് മരിച്ചത്. അവശനായ കുട്ടിയെ റാസൽ ഖൈമയിലെ സഖർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുൻപ് തന്നെ മരിച്ചതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.

പിതാവ് മുഹമ്മദ് മുഹമ്മദ് അലി വെള്ളിയാഴ്ച ജുമുഅയ്ക്ക് പോയപ്പോൾ ആരും കാണാതെ കുട്ടി അടുക്കളയിലെത്തുകയായിരുന്നു. അവിടെ വെള്ളം നിറച്ച  ബക്കറ്റിൽ മുങ്ങിക്കിടന്ന കുട്ടിയെ ഏറെ വൈകിയ ശേഷമായിരുന്നു കുടുംബാംഗങ്ങൾ  കണ്ടത്.

ഭാര്യ വസ്ത്രങ്ങൾ കഴുകാൻ ഉപയോഗിച്ചതിന് ശേഷം ബക്കറ്റ് സാധാരണയായി മൂടിവയ്ക്കാറുണ്ടായിരുന്നുവെന്നും എന്നാൽ അന്ന് അത് മൂടിവയ്ക്കാത്തതാണ് അപകട കാരണമെന്നും മുഹമ്മദ് മുഹമ്മദ് അലി  പറഞ്ഞു.

English Summary:

A 2-year-old child died after drowned in a bucket of water in Ras Al Khaimah.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com